Friday, October 20, 2017

നിഴല്‍ മാത്രം

മാവിനായി പിറക്കാത്ത കല്ലുകള്‍ ഉണ്ടോ
പാദങ്ങള്‍ മെതിക്കാത്ത പാടങ്ങള്‍ ഉണ്ടോ
ഏറുപന്താവാത്ത ഓലക്കീര്‍ ഉണ്ടോ
മണ്ണപ്പം വേവാത്ത ചിരട്ടകള്‍ ഉണ്ടോ
കുസൃതികള്‍ ഇല്ലാത്ത കുരുന്നുകള്‍ ഉണ്ടോ

ഉണ്ടിവിടെ നഗരത്തിന്‍ പണിശാലയില്‍
പന്തയത്തിനൊരുങ്ങുന്ന കുതിരകളെ പോല്‍
പുസ്തക താളില്‍ ഒതുങ്ങുന്ന ബാല്യങ്ങള്‍

ഇല്ലിവിടെ മാവും പാടങ്ങളും
ഇല്ലിവിടെ തോടും തെങ്ങിന്‍ തോപ്പുകളും
ഉള്ളതോ പ്രകൃതി തന്‍ നിഴല്‍ മാത്രം
വെറും നിഴല്‍ മാത്രം...
Share:

1 comments:

ArunG ~ അരുൺജി said...

മാവിനായി പിറക്കാത്ത കല്ലുകള്‍ ഉണ്ടോ