മാവിനായി പിറക്കാത്ത കല്ലുകള്‍ ഉണ്ടോ
പാദങ്ങള്‍ മെതിക്കാത്ത പാടങ്ങള്‍ ഉണ്ടോ
ഏറുപന്താവാത്ത ഓലക്കീര്‍ ഉണ്ടോ
മണ്ണപ്പം വേവാത്ത ചിരട്ടകള്‍ ഉണ്ടോ
കുസൃതികള്‍ ഇല്ലാത്ത കുരുന്നുകള്‍ ഉണ്ടോ
ഉണ്ടിവിടെ നഗരത്തിന് പണിശാലയില്‍
പന്തയത്തിനൊരുങ്ങുന്ന കുതിരകളെ പോല്‍
പുസ്തക താളില്‍ ഒതുങ്ങുന്ന ബാല്യങ്ങള്‍
ഇല്ലിവിടെ മാവും പാടങ്ങളും
ഇല്ലിവിടെ തോടും തെങ്ങിന് തോപ്പുകളും
ഉള്ളതോ പ്രകൃതി തന് നിഴല്‍ മാത്രം
വെറും നിഴല്‍ മാത്രം...
പാദങ്ങള്‍ മെതിക്കാത്ത പാടങ്ങള്‍ ഉണ്ടോ
ഏറുപന്താവാത്ത ഓലക്കീര്‍ ഉണ്ടോ
മണ്ണപ്പം വേവാത്ത ചിരട്ടകള്‍ ഉണ്ടോ
കുസൃതികള്‍ ഇല്ലാത്ത കുരുന്നുകള്‍ ഉണ്ടോ
ഉണ്ടിവിടെ നഗരത്തിന് പണിശാലയില്‍
പന്തയത്തിനൊരുങ്ങുന്ന കുതിരകളെ പോല്‍
പുസ്തക താളില്‍ ഒതുങ്ങുന്ന ബാല്യങ്ങള്‍
ഇല്ലിവിടെ മാവും പാടങ്ങളും
ഇല്ലിവിടെ തോടും തെങ്ങിന് തോപ്പുകളും
ഉള്ളതോ പ്രകൃതി തന് നിഴല്‍ മാത്രം
വെറും നിഴല്‍ മാത്രം...
1 comments:
മാവിനായി പിറക്കാത്ത കല്ലുകള്‍ ഉണ്ടോ
Post a Comment