ഞായറാഴ്ചകളിൽ പൊതുവെ രാത്രി ഭക്ഷണം പുറത്തൂന്ന് ആണ്. ബർഗറും നൂഡിൽസും ഒക്കെ തിന്നു മടുക്കുമ്പോൾ ഇന്ത്യൻ റെസ്റ്റോറന്റ് ആണ് മിക്കവാറും ശരണം. മിക്ക ഇന്ത്യൻ കടകളും നടത്തുന്നത് ആന്ധ്രാക്കാർ ആണ്.
ഈ ഞായറാഴ്ച്ച പുതിയ ഒരു ഇന്ത്യൻ കടയിൽ നിന്നു പാർസൽ വാങ്ങാൻ ഇറങ്ങി തിരിച്ചു. കടയ്ക്ക് അകത്തു ആരെയും കാണാനില്ല. തിരിച്ചു പോയാലോ എന്നു ആലോചിച്ചു നിന്നപ്പോൾ ആണ് കടയിലെ പയ്യൻ കതകു തുറന്നു അകത്തേക്ക് വിളിച്ചത്. സ്ഥിരം ഇന്ത്യൻ കടകളിലെ പോലെ തന്നെ താജ് മഹാളിന്റെ പടം ഇവിടുത്തെ ഭിത്തിയിലും ഉണ്ട്. പേരിൽ ഇല്ലെങ്കിൽ ഭിത്തിയിൽ എങ്കിലും താജ് മഹാൾ ഇല്ലാത്ത ഒരു ഇന്ത്യൻ കട പോലും അമേരിക്കയിൽ കാണില്ല. കടയിൽ ഒരു മൂലയ്ക്ക് ഒരു സായിപ്പ് ഇരിപ്പുണ്ട്. വേറെ ആരും ഇല്ല. സ്ഥിരം ഐറ്റം ആയ ബിരിയാണി ഒരെണ്ണം പാർസൽ പറഞ്ഞു. കോംപ്ലിമെന്ററി ആയി ബുഫേ ഐറ്റം എടുത്തോളാൻ പയ്യൻ പറഞ്ഞു. ഒന്നൂടെ പറഞ്ഞു "കുറച്ചേ എടുക്കാവൂ". ഞാൻ മനസ്സിൽ പറഞ്ഞു: എനിക്ക് വേണ്ടെടാ നിന്റെ കോംപ്ലിമെന്ററി. പണ്ട് കോളേജിൽ പഠിക്കുമ്പോൾ 2 പറോട്ടക്കു മുട്ടചാർ തന്ന നാട്ടിലെ ബാലൻ ചേട്ടന്റെ കോംപ്ലിമെന്ററിയൊന്നും നിനക്കു ജൻമം ചെയ്താൽ തരാൻ പറ്റൂല...
ഇനി ഫുഡിനുള്ള കാത്തി'രിപ്പാണ്'. അതു കൊണ്ട് ഒരു മൂലയ്ക്ക് കസേരയിൽ പോയി ഇരുന്നു. അപ്പോഴാണ് കടയിൽ ഇരുന്ന പഴയ സായിപ്പിനെ ഞാൻ ശെരിക്കും ശ്രദ്ധിച്ചത്. പുള്ളിയുടെ മുന്നിൽ ഒരു ഒഴിഞ്ഞ പ്ലേറ്റ് മാത്രം ഉണ്ട്. കൈ രണ്ടും അടിവയറ്റിൽ കോർത്തു വെച്ചു ദീർഘ ശ്വാസം എടുക്കുന്നു, 5 സെക്കന്റ് കഴിയുമ്പോൾ ശ്വാസം വിടുന്നു. ഫുഡ് വരുന്നത് വരെ ഞാൻ അയാളെ ശ്രദ്ധിച്ചു. അയാൾ ഈ പ്രക്രിയ ആ നേരം അത്രയും ചെയ്തു കൊണ്ടേ ഇരുന്നു...മോദിജി ഒരു സംഭവം തന്നെ. യോഗ ഒക്കെ ഇങ്ങു അമേരിക്ക വരെ, അതും സായിപ്പന്മാർക്കു ഇടയിൽ വരെ കൊണ്ടെത്തിക്കാൻ സാധിച്ചില്ലേ.ആ നിർവൃതിയിൽ ഞാൻ ബിരിയാണിയും വാങ്ങി മടങ്ങി.
വീടെത്തിയ പാടെ ഞാൻ ബിരിയാണി പൊതിയെ ആക്രമിച്ചു. ഒരു പിടി ചോറു വിഴുങ്ങിയതെ ഉള്ളൂ... എനിക്ക് കാര്യം മനസ്സിലായി. കടയിൽ കണ്ട സായിപ്പ് യോഗ ഒന്നും ചെയ്തതല്ല. ഫുഡ് കഴിച്ചു അടിവയർ മുതൽ അണ്ണാക്ക് വരെ എരിഞ്ഞു ഇരുപ്പാണ്...കൂടെ കൂടെ ശ്വാസം വിടാനുള്ള ഗ്യാപ് കിട്ടിയതു കൊണ്ടു പുള്ളി തട്ടി പോയില്ല എന്നെ ഉള്ളൂ...
പാവം, യോഗ ചെയ്യുവാന്നു കരുതി കടക്കാരും അങ്ങേരെ തിരിഞ്ഞു നോക്കി കാണില്ല...911 വിളിക്കാൻ എച്ചിൽ കൈയുമായി ഞാൻ ഫോൺ എടുക്കാൻ ഓടി...

1 comments:
യോഗാ സായിപ്പ്
Post a Comment