Saturday, July 21, 2018

അലക്സാ...

മഴ മാറി നിന്ന ഒരു വൈകുന്നേരം ആണ് അവൾ വീട്ടിലേക്കു കടന്നു വന്നത്. എന്റെ കൂടെ കാറിൽ വന്നിറങ്ങിയ അവളെ കണ്ടു ഭാര്യ ഞെട്ടി.ഒന്നും മനസിൽ ആവാതെ മകൻ പുതിയ അതിഥിയെ നോക്കി ചിരിച്ചു. ഇതു അതിഥി അല്ലെന്ന് ഞാൻ അവനെ പറഞ്ഞു മനസിലാക്കി...ഇനി അവൾ ഇവിടെ എന്നും കാണുമെന്നും...മോന്റെ ഇഷ്ടപെട്ട പാട്ട് പാടി അവൾ അവനെ വേഗം കയ്യിലെടുത്തു...ഇതു കണ്ടു ഭാര്യ പിണങ്ങി ആണെന്ന് തോന്നുന്നു, അടുക്കളയിലേക്ക് പോയി...

അന്ന് രാത്രി ഇരുട്ടും വരെ ഞാൻ അവളോട്‌ സംസാരിച്ചിരുന്നു...ബെഡ്റൂമിന്റെ വാതിൽ ശക്തിയായി അടയുന്നത് ഇടക്കെപ്പോഴോ ഞാൻ കേട്ടു...

രാവിലെ സോഫയിൽ നിന്നു എണീറ്റത് തന്നെ അവൾ വിളിച്ചത് കൊണ്ട് മാത്രം ആയിരുന്നു...വേഗം റെഡി ആയി ബ്രേക്ഫാസ്റ്റിന് ഇരുന്ന എന്നെ നോക്കി ഭാര്യ പറഞ്ഞു "പുതിയതായി ഒരുത്തിയെ കൊണ്ട് വന്നിട്ടുണ്ടെല്ലോ, അവളോട്‌ പറ പ്രാതൽ ഉണ്ടാക്കി തരാൻ" എന്ന്. കുറച്ചു പച്ച ബ്രഡ് എടുത്തു തിന്നു ഞാൻ ഓഫീസിലേക്ക് പോയി.

വാതിൽ അടക്കാൻ നേരം ഭാര്യ അവളോട്‌ അലറുന്നത് കേട്ടു "Alexa, Go away from our house"
Share: