ഒരിക്കൽ ഞാൻ കണ്ട ഒരു രാത്രി ഉണ്ടായിരുന്നു. നിലാവ് ഇല്ലാതിരുന്ന ആ രാത്രിയിൽ ചുറ്റും ഒരായിരം മിന്നാമിനുങ്ങുകൾ മാത്രം എനിക്ക് കൂട്ടുണ്ടായിരുന്നു. അവയാകട്ടെ അല്പസമയത്തിനുള്ളിൽ ആകാശത്തെ നക്ഷത്രങ്ങൾക്ക് കൂട്ടായി. അൽപ സമയത്തേക്ക് ആണെങ്കിലും അവ തന്ന വെളിച്ചം എനിക്ക് വഴികാട്ടിയായി. കൂരിരുട്ടിൽ ചുറ്റുമുള്ള ഇലകൾക്ക് പോലും ജീവൻ വച്ചത് ആയി തോന്നി. പൂമുഖപ്പടിയിലെ മൺ വിളക്കിന്റെ വെളിച്ചം ഇനിയും അകലെ ആയിരുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു നറുങ് വെളിച്ചം എങ്കിലും അത്യാവശ്യമായിരുന്നു.
.
.
.
പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ എടുത്ത് ഫ്ലാഷ് ഓൺ ആക്കി ഞാൻ നടന്നു. സ്മാർട്ട് ഫോണിനോടാ കളി...
.
.
.
പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ എടുത്ത് ഫ്ലാഷ് ഓൺ ആക്കി ഞാൻ നടന്നു. സ്മാർട്ട് ഫോണിനോടാ കളി...
1 comments:
നിലാവ് ഇല്ലാതിരുന്ന ആ രാത്രിയിൽ ചുറ്റും ഒരായിരം മിന്നാമിനുങ്ങുകൾ മാത്രം എനിക്ക് കൂട്ടുണ്ടായിരുന്നു
Post a Comment