കുറേ ദിവസമായി ഓഫീസിൽ തൊട്ടപ്പുറത്തെ ആളൊഴിഞ്ഞ സീറ്റിൽ ഒരു പുസ്തകം തുറന്നു വെച്ചിരിക്കുന്നു. എന്താണ് സംഗതി എന്നറിയാൻ ഒരു ആകാംഷ...ഇനി വായിക്കാത്ത പുതിയ ലക്കം ബാലരമ ആണോ? മായവിയെ കുട്ടൂസൻ എങ്ങാനും ഫോൺ നിൽക്കുന്ന ടവർ നോക്കി കണ്ടു പിടിച്ചു കുപ്പിയിൽ അടച്ചോ... എന്തും വരട്ടെ എന്നു കരുതി ആ പുസ്തകം പോയി രണ്ടു കയ്യും കൊണ്ടു എടുത്തു. പണി പാളി...വിരലുകൾ ബുക്കിൽ ഒട്ടി പിടിച്ചു...ബാലരമ ഒട്ടിപ്പോ സ്റ്റിക്കർ മാറ്റി ഇപ്പൊ ഒട്ടിപ്പോ ബുക്ക് ഇറക്കിയോ...ഓം ഹ്രീം കുട്ടിച്ചാത്ത എന്നു മനസ്സിൽ മന്ത്രിച്ചു ബുക്കിന്റെ പുറം കവർ പരിശോധിച്ചു...അവിടെ നല്ല വെണ്ടക്ക അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു RAT TRAP. പണ്ടാരം ഇപ്പൊ എലിയെ പിടിക്കുന്നത് ഇങ്ങാനാണോ...കപ്പ കക്ഷണം വെച്ചു എലിയെ മാടി വിളിച്ചു കൂട്ടിൽ അടക്കുന്ന ടെക്നോളജി ഒക്കെ മാറിയോ.
എന്തൊക്കെ ചെയ്തിട്ടും കയ്യിലെ പശ പോന്നില്ല. അവസാനം ഒരുത്തൻ പഴയ പത്രം വെച്ചു നീട്ടി, കൈ തുടക്കാൻ. കൈ തുടച്ചപ്പോ അതാ ഫ്രണ്ട് പേജ് ന്യൂസ് എന്റെ കൈ കുമ്പിളിൽ "ആക്ടിവ ഗിരി പിടിയിൽ". പേപ്പറിലേ കാർബൺ മൊത്തം കയ്യിൽ ആയതു മിച്ചം...ഇനി എണ്ണയിട്ടാലെ രക്ഷയുള്ളൂ എന്നായി മറ്റൊരു ഉപദേശി...എന്നാ തിരിച്ചു റൂമിൽ പോകാം എന്ന് വെച്ചു ഇറങ്ങി...എന്റെ കരാള ഹസ്തം കണ്ട് ലിഫ്റ്റിൽ ഒരു പെങ്കൊച്ചു ബോധം കെട്ടു വീണു...അങ്ങനെ എങ്കിലും ഒരു പെണ്ണ് വീണല്ലോ എന്നാശ്വസിച്ചു റൂമിൽ എത്തി പറ്റി...
അപ്പൊ അതാ ഒരു അശിരീരി "ചേട്ടാ നല്ല കോഴിക്കോടൻ അലുവ ഉണ്ട് . നാട്ടീന്നു കൊണ്ടു വന്നതാ" ...രണ്ടാമതൊന്ന് ആലോചിച്ചില്ല, ചാടി വീണ് രണ്ടു കഷണം അലുവ അകത്താക്കി...അവസാനം വിരലും ഉറിഞ്ഞി കഴിഞ്ഞപ്പോഴാ ബൾബ് കത്തിയെ...എലിക്കു വെച്ചത് അലുവയും കാർബണും സമാസമം ചേർത്തു വയറ്റിൽ എത്തിപ്പെട്ടു എന്ന സത്യം...വിരലുകളും ക്ലീൻ...എണ്ണയല്ല അലുവയാണ് കെണിപശ പോകാനുള്ള ഉത്തമ ഔഷധം എന്നു ഞാൻ തിരിച്ചറിഞ്ഞു ...
എലി പശയിൽ എലി വിഷം ഉണ്ടായിരുന്നോ എന്നറിയാത്തതിനാൽ ഒരു ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചു ഉറങ്ങാൻ കിടന്നു....
1 comments:
ഒരു കെണി കഥ
Post a Comment