Sunday, June 11, 2017

ലൈക്കുകൾ തേടി....

ലൈക്കുകൾ തേടി ലൈക്കുകൾ തേടി
കിതച്ചു വീണത് ഞാനാ, അതു ഞാനാ!!!

ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്ന ഏതൊരാളുടെയും ലക്ഷ്യം ലൈക്ക് ആണല്ലോ...ഞാനും അതിനൊരു അപവാദം അല്ല...പൊതുവെ വിദ്യാഭാസ കാലത്തു അന്തര്മുഖൻ ആയതിനാലും, തൊട്ടാൽ അപ്പൊ കരയുന്ന സ്വഭാവക്കാരൻ ആയതിനാലും സ്കൂൾ വിദ്യാഭാസ കാലത്തെ കൂട്ടുകാർ കമ്മിയാണ്...പിന്നെ ബാക്കി ഉള്ളത് എന്നെ ഞാൻ ആക്കാൻ പങ്കു വഹിച്ച കുറെ കോളേജ് സുഹൃത്തുക്കൾ ആണ്...അവന്മാർക്കണേ ഒടുക്കത്തെ തിരക്കും....ഈ പോസ്റ്റ് വായിക്കുന്ന എന്റെ മാനേജർമാരുടെ ശ്രദ്ധക്ക്: എനിക്ക് പണി കുറവന്നല്ല 😊

അപ്പൊ പറഞ്ഞു വന്നെതു..ഒരു പോസ്റ്റിന്റെ ഐഡിയ കിട്ടിയാൽ പിന്നെ ഒരു വെപ്രാളം ആണ്...എങ്ങനെ എങ്കിലും എഴുതി തീർത്തു FB യിൽ ഇടുന്ന വരെ ഉമിനീര് പോലും ഇറങ്ങൂല...ഇട്ടു കഴിഞ്ഞാൽ പിന്നെ ഒരു കാത്തിരിപ്പാണ്, ആദ്യ ലൈകിനായി...10 മിനുറ്റ് കഴിഞ്ഞിട്ടും ഒരു അനക്കം ഇല്ലെങ്കിൽ ....പ്രൈവസി സെറ്റിങ് കർക്ട് അല്ലെ എന്നു ഒരു തോന്നൽ...ഇനി ഫ്രണ്ട്‌സ് ഒന്നും ഓൺലൈനായി അല്ലെ? എവിടുന്നു, കുറെ എണ്ണം ചാറ്റിൽ ബ്ലിങ്കി കൊണ്ടിരിപ്പുണ്ട്....ഇനി എന്റെ പോസ്റ്റ് അങ്ങു താഴെ പോയി കാണുമോ? പോംവഴി ഉണ്ട്, പോസ്റ്റ് ഒന്നു മിനുക്കി എഡിറ്റ് ചെയ്തേക്കാം...എന്നിട്ടും നോ രക്ഷ....അപ്പോൾ പണ്ട് സ്കൂളിൽ പഠിച്ച ഒരു തരുണിമണി വക ഒരു പോസ്റ്റ്‌ "ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്"...സെക്കന്റ് ഒന്നു കഴിഞ്ഞില്ല....1 ലൈക്ക് 2 ലൈക്ക് ലൈക്കോട് ലൈക്ക്..... അവളെ പിംഗ് ചെയ്തു അഭിനന്ദിച്ചു, എന്താ പോസ്റ്റിന്റെ ഒരു ആലേഖന ശൈലി, ഒറ്റവരി കവിത പോലെ മനോഹരം....അപ്പൊ തന്നെ വന്നു ഒരു നോട്ടിഫിക്കേഷൻ "യൂ ആർ ബ്ലോക്കഡ്"....

അവസാനം അറ്റ കൈ പ്രയോഗം തന്നെ വേണ്ടി വന്നു...എടിയേ നിനക്കു പുതിയ ചുരിദാർ വേണം എന്ന് പറഞ്ഞില്ലേ, വാങ്ങിക്കാൻ പോയാലോ??? ദാ വരുന്നു ആദ്യത്തെ ലൈക്ക് !!!!!

P.S : നല്ല പോസ്റ്റിട്ടാലെ ആളുകൾ ലൈക്ക് തരൂ തുടങ്ങിയ തരത്തിലുള്ള സത്യങ്ങൾ ആരും ഈ പോസ്റ്റിനടിയിൽ വിളിച്ചു പറയരുത് പ്ലീസ്...പകരം നിങ്ങളുടെ പോസ്റ്റിനു ഒരു ലൈക്കു തന്നേക്കാം....
Share:

1 comments:

ArunG ~ അരുൺജി said...

ലൈക്കുകൾ തേടി ലൈക്കുകൾ തേടി
കിതച്ചു വീണത് ഞാനാ, അതു ഞാനാ!!!