മനസ്സാക്ഷി അഥവാ conscience എന്നതിന്റെ ആംഗലേയ അർത്ഥം "an inner feeling or voice viewed as acting as a guide to the rightness or wrongness of one's behavior" എന്നാണ്. അകമേയുള്ള ആ ശബ്ദം പറയുന്ന പോലെ നമ്മൾ പ്രവർത്തിക്കണം എന്നില്ല. അതിന് കോൺഫിഡൻസ് വേണം, ധൈര്യം വേണം. ചുരുക്കം പറഞ്ഞാൽ നിനക്ക് മനസാക്ഷി ഇല്ലേഡാ എന്ന് ആളുകൾ ചോദിക്കുമ്പോൾ യദാർത്ഥത്തിൽ അപരനു മനസാക്ഷി കാണും, അത് പ്രകടിപ്പിക്കാനുള്ള ധൈര്യം ആകും ഇല്ലാത്തത്.
എന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം ആണ്. ആ പ്രായത്തിൽ ഉള്ള വേറെ സംഭവങ്ങൾ ഒന്നും ഓർമയില്ലങ്കിലും അത് മാത്രം ഇപ്പോഴും ഇന്നലെ കഴിഞ്ഞ പോലെ ഓർമ്മയുണ്ട്. എന്റെ ഒരു അമ്മായി എനിക്ക് പുതിയ ഉടുപ്പിന്റെ തുണി വാങ്ങി തന്നു അത് തയ്യൽ കടയിൽ കൊണ്ട് പോയി അളവ് കൊടുക്കാൻ പറഞ്ഞു വിട്ടു. പ്രത്യേകം പറഞ്ഞിരുന്നു പുതിയ ഫാഷനിൽ തയ്ക്കണം എന്ന്. ഞാൻ അത് കടയില്പോയി പറയാൻ മറന്നു. അമ്മായിയെ പൊതുവെ ബഹുമാനം കലർന്ന ഒരു ഭയം ഉള്ളതിനാൽ ചോദിച്ചപ്പോൾ ഞാൻ ഫാഷനിൽ തയ്ക്കാൻ പറഞ്ഞു എന്ന് കള്ളം പറഞ്ഞു. ഒരു ആഴ്‍ച്ച കഴിഞ്ഞു ഞാൻ അമ്മായിയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെ തയ്യൽക്കാരൻ നിൽക്കുന്നു. പുതിയ ഉടുപ്പ് തയ്ച്ചു കൊണ്ടു വന്നത് കണ്ടു അമ്മായി അവിടെ കലി തുള്ളി നിൽക്കുന്നു. പുതിയ ഫാഷൻ എന്നു പറഞ്ഞിട്ടു അപ്പാപ്പന്മാർക്കു ഇടുന്നതു പോലത്തെ തയ്ച്ചു എന്നാണ് പ്രശ്‌നത്തിന് കാരണം. തയ്യക്കാരൻ പറയുന്നുണ്ട് ഫാഷൻറെ കാര്യം ഒന്നും ആ പയ്യൻ പറഞ്ഞിരുന്നില്ല എന്നു. എന്നെ കണ്ടതും ചോദ്യം എന്നോടായി. മേൽപറഞ്ഞ ധൈര്യം ഇല്ലാത്തതിനാൽ ഞാൻ വീണ്ടും പറഞ്ഞു ഫാഷൻറെ കാര്യം ഞാൻ പറഞ്ഞിരുന്നു എന്നു. അമ്മായി പറഞ്ഞു "അവൻ കള്ളം പറയില്ല" എന്നു. തയ്യൽക്കാരൻ തിരിച്ചു ഒന്നും പറഞ്ഞില്ല, എന്നെ ഒന്നു നോക്കി അത്ര മാത്രം. അമ്മായി പറഞ്ഞ വാക്കുകളും തയ്യാൾക്കാരന്റെ നിസഹായമായ നോട്ടവും എന്റെ ഉള്ളിൽ അന്ന് കയറി കൂടിയതാണ്.
മനസാക്ഷിക്കൊപ്പം നിൽക്കാനുള്ള ധൈര്യം എനിക്കില്ലാത്തത് ആണ് ഇന്നും ആ ചെറിയ സംഭവം എന്റെ മനസിൽ തങ്ങി നിൽക്കാൻ കാരണം. ഇന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ, തിരിച്ചു എന്നെ കുറ്റപ്പെടുത്താനും കള്ളം പറഞ്ഞതു ഞാൻ ആണ് എന്നു നിഷ്പ്രയാസം തെളിയിക്കാനും ആ തയ്യാക്കരന് കഴിയുമായിരുന്നു. അതു അയാൾ ചെയ്യാതിരുന്നത് അയാൾ അയാളുടെ മനസാക്ഷിക്കൊപ്പം നിന്നതു കൊണ്ടാവാം.
മനസാക്ഷി ഉള്ളത്തിൽപരം മനസാക്ഷിക്കൊപ്പം നിൽക്കാനുള്ള കഴിവാണ് righteous ആയ ഒരാൾക്ക് വേണ്ടത് എന്നു ഞാൻ ഇന്ന് മനസിലാക്കുന്നു. ഇന്നും എന്റെയുള്ളിൽ മനസാക്ഷിയും എന്റെ ചെയ്‌തിയും തമ്മിൽ പോരാടിക്കുമ്പോൾ നേരായ തീരുമാനങ്ങൾ എടുക്കാൻ ഈ സംഭവം എനിക്ക് മുതൽകൂട്ടാവുന്നു. പലപ്പോഴും ഞാൻ അതിൽ പരാജയപ്പെടുന്നു എങ്കിലും....

1 comments:
മനസ്സാക്ഷി..
Post a Comment