Tuesday, April 7, 2020

ലോക്ക്ഡൗൺ

ഈ കൊറോണ കാലത്തു വീട്ടിൽ ഇരുന്നു, ജനാല വഴി, ഒരു വസന്ത കാലം കടന്നു പോകുന്നത് കണ്ടു കൊണ്ടിരിക്കാനേ നിവർത്തിയുള്ളൂ. ശിശിരം എന്ന seasonal lockdown കഴിഞ്ഞു പുറത്തിറങ്ങാനുള്ള അവസരം ആണ് കൊറോണ കളഞ്ഞു കുളിച്ചത്. ഞങ്ങൾ താമസിക്കുന്ന കൗണ്ടിയിൽ തന്നെ കൊറോണ ബാധിച്ചവരുടെ എണ്ണം ആയിരം കടന്നു. പക്ഷെ അമേരിക്കക്കാർ ഇതൊന്നും കാര്യമാക്കാതെ രാവിലെ നടക്കാൻ ഇറങ്ങാറുണ്ട്. നമ്മുടെ നാട്ടിലെ പോലീസിനെ ഇവിടേം കൊണ്ട് ഇറക്കേണ്ടിയിരിക്കുന്നു...

ഗ്രോസറി ഷോപ്പിങ്ങെല്ലാം ഓൺലൈൻ ആയി നടക്കുന്നത് കൊണ്ട് കുറച്ചു ആഴ്ചകൾ ആയി വീടിനു പുറത്തു ഇറങ്ങിയിട്ടില്ല. വർക്ക് ഫ്രം ഹോം എന്നത് വല്ലപ്പോഴും എടുക്കുന്ന ഒരു പ്രിവിലേജ് എന്നല്ലാതെ ഇത്തരത്തിൽ ഒരു സ്ഥായിയായ പ്രതിഭാസം ആകും എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. മേല് അനങ്ങിയുള്ള പണി അല്ലാത്തതിനാൽ കഞ്ഞി കുടിച്ചു പോകുന്നു. ഡെയിലി വേജസ് ആയ പണിക്കാരുടെ കാര്യം ആണ് കഷ്ടം. സ്കൂളുകൾ വീഡിയോ കോൺഫറൻസ് വഴി ആയി മാറി കഴിഞ്ഞു. മൂന്നു വയസ്സുള്ള എന്റെ മകന് വരെ ഉണ്ട് സൂം മീറ്റിംഗ്. ഈ സമയത്തു മിസ്സ് ചെയ്യുന്നത് എന്താന്ന് ചോദിച്ചാൽ താഴെ പറയുന്നവ ആണ് :


  1. ശുദ്ധ വായു (വിരോധാഭാസം എന്തെന്നാൽ ഇപ്പോഴയായിരിക്കും പുറത്തു വായു ഏറ്റവും ശുദ്ധം )


  2. ഓഫീസിലെ മോണിറ്ററും ചെയറും (ലാപ്ടോപ്പിൽ കുനിഞ്ഞു ഇരുന്നു നോക്കി കഴുത്തും നടുവും ഉളുക്കി )


  3. വീക്കെൻഡ്‌സിലെ ഹോട്ടൽ ഭക്ഷണം


ഗുണങ്ങൾ പറഞ്ഞാൽ :


  1. ഓഫീസ് ട്രാവൽ ടൈം ലാഭിക്കാം. (രാവിലെ കൂടുതൽ സമയം ഉറങ്ങാൻ കിട്ടും വൈകിട്ട് കൂടാതെ ഫാമിലി ടൈമും അധികം)


  2. ട്രാവൽ കോസ്റ്റും അനാവശ്യ ഷോപ്പിംഗ് കോസ്റ്റും ലാഭം


  3. മട്ടുപ്പാവിൽ കിളികൾ മടങ്ങി എത്തിയിരിക്കുന്നു. കാറുകൾ ഒഴിഞ്ഞ നിരത്തിൽ, ഇടയ്ക്കിടയ്ക്ക് കാലമാനുകളെയും കാണാം


ഋതുക്കൾ മാറി വരുന്നത് പോലെ, സുഖ ദുഃഖങ്ങൾ മാറി വരുന്നത് പോലെ ഈ ദുരിത കാലവും മാറി വരും. അന്ന് മനുഷ്യരും മാറട്ടെ എന്ന് പ്രതീക്ഷിക്കാം. പ്രകൃതിയെ സ്നേഹിക്കുന്ന, മതങ്ങളെക്കാൾ സഹജീവികളെ സ്നേഹിക്കുന്ന മനുഷ്യരായി നമുക്ക് മാറാം.
Share:

1 comments:

ArunG ~ അരുൺജി said...

ഈ കൊറോണ കാലത്തു വീട്ടിൽ ഇരുന്നു ജനാല വഴി ഒരു വസന്ത കാലം കടന്നു പോകുന്നത് കണ്ടു കൊണ്ടിരിക്കാനേ നിവർത്തിയുള്ളൂ