Saturday, November 16, 2019

ഭൂമിക്കു പറയാനുള്ളത്...

നിണം വീണെൻ നിറം ചുവന്നു,
മതം പറഞ്ഞെൻ മക്കൾ അകന്നു.
അതിർ പകുത്തെൻ മാറു പിളർന്നു,
മരം മുറിഞ്ഞെൻ നില തകർന്നു.
കറുത്തമാനം വിഷം തുപ്പി,
ശ്വസിക്കാനോ പരക്കം പാഞ്ഞു...

ചോരയ്ക്കു നിറം ഒന്നെന്നറിയൂ,
ഈശ്വരൻ അവൻ നിന്നിലെന്നറിയൂ.
നിൽക്കും നിലം നീ തോണ്ടാതിരിക്കൂ,
ഞാനില്ലെങ്കിൽ നീയില്ലെന്നറിയൂ.

നിൻ മക്കൾക്കായി ഭൂമി കരുതൂ...
നിൻ മക്കൾക്കായി എന്നെ കരുതൂ...



Share:

1 comments:

ArunG ~ അരുൺജി said...

നിൻ മക്കൾക്കായി ഭൂമി കരുതൂ...
നിൻ മക്കൾക്കായി എന്നെ കരുതൂ...