Monday, October 28, 2019

സദാചാരസൽപുത്രൻ

മഞ്ഞു വീണു തുടങ്ങിയാൽ പിന്നെ നല്ല ബോറാണ്. ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ് അവാർഡ് ചിത്രം കണ്ടിരിക്കുന്ന ഫീൽ ആണ് ബാൽക്കണി വഴി പുറത്തേക്കു നോക്കിയാൽ. റോഡിൽ ഒന്നും ഒരു മനുഷ്യജീവിയെയും കാണില്ല.. പോരാത്തതിന് ഇല പൊഴിഞ്ഞു ശിഖരങ്ങൾ മാത്രമായി മരങ്ങളും ആ ഫീലിന് മങ്ങൽ കൂട്ടുന്നു...വല്ലപ്പോഴും കാർ പാർക്ക് ചെയ്ത്, ഇറങ്ങുന്നതും പോകുന്നതും ആയ മനുഷ്യർ ആണ് ഏക ആശ്വാസം...പരദൂഷണം മർത്യന് ആനന്ദം എന്നാണല്ലോ, ഏത് :)

ലിവിങ് ടുഗെദർ ആയ ഒരു സായിപ്പും മദാമ്മയും ഉണ്ട് ഞങ്ങടെ അപാർട്ട്മെന്റിൽ...അങ്ങനെ ഇരിക്കെ, ഞങ്ങളുടെ 70എംഎം ബാൽക്കണി സ്ക്രീനിൽ ഒരു ദിവസം അവർ ഒരു bmw കാറിൽ വന്നു ഇറങ്ങി...കാർ പാർക്ക് ചെയ്തു അവർ ഇറങ്ങുന്നതും കിസ്സ് അടിക്കുന്നതും ഞാൻ കണ്ടു...ഈ സംഗതി ഞാൻ അപ്പോൾ തന്നെ എരിവും പുളിയും ചേർത്തു അടുക്കളയിൽ പാചകം ചെയ്യുക ആയിരുന്ന ഭാര്യസമക്ഷം എത്തിച്ചു.

അടുക്കളയിൽ "wheels on the bus" പാട്ടും പാടി, ബസ് ഉരുട്ടി കളിച്ചു കൊണ്ടു 3 വയസ്സുകാരൻ മകൻ ഇരിപ്പുണ്ടായിരുന്നു...ഞാൻ പറയുന്നത് കേട്ടു ഒരു ഉൾവിളി കിട്ടിയ മാതിരി അവൻ ബാൽക്കണിയിലേക്ക് പാഞ്ഞു...ബാൽക്കണിയിലെ ചില്ലു ഡോറിൽ അവൻ ശക്തിയായി കയ്യു കൊണ്ടടിച്ചു..ഇതു കേട്ട മദാമ്മ പെണ്ണ് ബാൽക്കണിയിലേക്ക് അന്തം വിട്ടു നോക്കി...

അപ്പോൾ എന്റെ സദാചാരസൽപുത്രൻ മൊഴിഞ്ഞു "hey girl, you naughty naughty girl". ഇതു കേട്ട പാടെ ഞാനും ഭാര്യയും ഓടിയ വഴിക്കു പിന്നെ പുല്ലു പോലും കിളിർത്തിട്ടില്ല ....
Share:

1 comments:

ArunG ~ അരുൺജി said...

മഞ്ഞു വീണു തുടങ്ങിയാൽ പിന്നെ നല്ല ബോറാണ്. ഒരു ബ്ലാക്ക്‌ ആൻഡ് വൈറ്റ് അവാർഡ് ചിത്രം കണ്ടിരിക്കുന്ന ഫീൽ ആണ് ബാൽക്കണി വഴി പുറത്തേക്കു നോക്കിയാൽ.