Sunday, October 27, 2019

ഋതുഭേദങ്ങൾ


നിനക്ക് ഞാൻ ഋതുക്കൾ കാട്ടി തരാം
പൂക്കൾ തളിർക്കുന്ന വസന്തവും
നിറങ്ങൾ പെയ്യുന്ന ഹേമന്തവും കാട്ടി തരാം...

പക്ഷേ ഏറ്റവും വലുതായി ഇലകളും പൂക്കളും കൊഴിയുന്ന ശിശിരം ആണ് നീ അറിഞ്ഞിരിക്കേണ്ടത്..
കാരണം അതിനു ശേഷം വീണ്ടും വസന്തം കടന്നു വരും എന്ന തിരിച്ചറിവ്, അത് നിന്നിലുണ്ടവണം.
അത് ഏത് മരംകോച്ചുന്ന ജീവിത അവസ്ഥയിൽ നിന്നും കര കയറാനുളള പ്രതീക്ഷയുടെ കച്ചി തുരുമ്പാണ്...

ഈ ഋതുഭേദങ്ങൾ മാത്രം ആണ് ജീവിതം എന്ന് തിരിച്ചറിയാൻ ഞാൻ നിനക്ക് ഋതുക്കൾ കാട്ടി തരാം... 
Share:

1 comments:

ArunG ~ അരുൺജി said...

നിനക്ക് ഞാൻ ഋതുക്കൾ കാട്ടി തരാം
പൂക്കൾ തളിർക്കുന്ന വസന്തവും
നിറങ്ങൾ പെയ്യുന്ന ഹേമന്തവും കാട്ടി തരാം.