മലയാളികൾ പൊതുവെ തിരിച്ചു കടിക്കാത്ത എന്തിനേയും ഭക്ഷിക്കുന്നവർ ആണല്ലോ. ഇതര സംസ്ഥാനക്കാർ അതിനാൽ തന്നെ നമ്മളെ സകലഭുക്കുകൾ ആയാണ് കാണുന്നത്.
മംഗലാപുരത്തു ജോലിയുണ്ടായിരുന്ന കാലത്തു, ഫുഡ് കോർട്ടിൽ ചിക്കനും മീൻ വറുത്തതും വാങ്ങി കൊണ്ടു വരുമ്പോൾ, ഉത്തര ഇന്ത്യക്കാരുടെ മുഖം കോടുന്നത് പല തവണ കണ്ടിട്ടുണ്ട്. അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം ഒരു പുതിയ ഐറ്റം മെസ്സിൽ കണ്ടത്. ഞണ്ട് ഫ്രൈ...അന്ന് അതും വാങ്ങി വരുന്ന എന്നെ തീവ്രവാദികളെ കണ്ട മാതിരി ആയിരുന്നു പഹയന്മാർ നോക്കിയത്. കാലിയായ മെസ്സ് ടേബിളിൽ അന്ന് ഒറ്റക്കിരുന്നു ഞണ്ടിന്റെ തോട് പൊട്ടിച്ചു അകത്തെ മാംസം കഴിച്ചെപോൾ ഉള്ള സുഖം, അതൊന്നു വേറെ തന്നെ ആയിരുന്നു...
ഹിന്ദു മുസ്ലിം ലഹളകൾ പതിവാണ് മംഗലാപുരത്തു. അങ്ങനെ ലഹള ഉള്ള സമയത്തു ആദ്യം അടി നടക്കുന്നത് നല്ല ഒന്നാന്തരം ബീഫ് ഫ്രൈ വിൽക്കുന്ന ഒരു കടയിൽ ആണ്. ലഹള നടക്കുന്ന സമയത്തു കടക്കു ഷട്ടർ ഇടും. അതിനിടയിൽ ഷട്ടറിട്ട കടക്കു അകത്തിരുന്നു ബീഫ് ഫ്രൈയും നീർ ദോശയും 'അടി'ക്കുന്നത് മറ്റൊരു അനുഭൂതി തന്നെ ആയിരുന്നു...ഇന്നിപ്പോൾ നമ്മുടെ നാട്ടിലും ഷട്ടർ ഇട്ടു ബീഫ് തിന്നേണ്ട അവസ്ഥ വരാനുള്ള സാധ്യത കാണുന്നുണ്ട്...പകരം ഗോമൂത്രവും ചാണക ഫ്രൈയും അത്രേ മെനുവിൽ...
നെയ്മീൻ ഫ്രൈ, അതിന്റെ പുറത്തു മുളകും കുരുമുളക് പൊടിയും വറുത്തത്. ഇതായിരുന്നു മറ്റൊരു കടയിലെ മെയിൻ ഐറ്റം. ഇതിന്റെ സൈഡ് ഡിഷ് ആയി കുറച്ചു ചോറും പേരിനു ഒരു കറിയും. ക്യൂ നിന്നാണ് ആളുകൾ ആ ചെറിയ കടയിൽ ഫുഡ് കഴിച്ചിരുന്നത്...സീറ്റിന്റെ പുറകിൽ നിന്നു എത്ര വെറുപ്പിച്ചാലും, മീൻ മുള്ളു പോലും ചവച്ചു തുപ്പാതെ ഞാൻ എഴുന്നേറ്റു കൊടുക്കാറില്ല...ചിലപ്പോ ചില വെജിറ്റേറിയൻ പഹയന്മാർ ക്യൂ നിന്നു വന്നിരുന്നു സൈഡ് ഡിഷ് ആയ ചോറും കറിയും തിന്നു പോകാറുണ്ട്...എന്തിനാണോ എന്തോ, മീൻ മണം മതിയാവും ഇവനൊക്കെ ചോറു ഇറങ്ങാൻ.....
ഇന്നിപ്പോൾ എന്റെ മകൻ പൂർണ സകലഭുക്കായി വളരുന്നു. അക്വാറിയത്തിലെ മീനുകളെ കണ്ട് കൂടെ ഉള്ള കുട്ടികൾ "ഹൗ ക്യൂട്ട് ", "സോ പ്രെറ്റി" എന്നൊക്കെ പറഞ്ഞപ്പോൾ അവൻ പറഞ്ഞത് "it's yummy" എന്നാണ്.....

1 comments:
'സകല'ഭുക്ക്
Post a Comment