Tuesday, February 6, 2018

വാക്ക് മാത്രം

പ്രാണൻ കൊരുത്തിയ ചൂണ്ടയായി പണ്ടൊന്നു,
പ്രണയം തേടി അലഞ്ഞൊരു നാളൊന്നിൽ.
ഹൃദയം പകുത്തൊന്നു തന്നൊരു പെണ്കൊടീ...
കാൽചുവട്ടിലെ മണ്ണൊന്നിടിഞ്ഞപ്പോൾ,
താങ്ങായി എന്നും നിന്നൊരു കുടുംബിനീ...
എല്ലു നുറുങ്ങും വേദന സഹിച്ചൊരു,
ഓമന സമ്മാനം തന്നൊരു പ്രിയതമേ...
അലറിയടുക്കും തിരകൾക്കു മീതെ,
ജീവിതനൗക തെളിക്കുന്ന സാരഥി...

തിരിച്ചൊന്നും നല്കുവാനില്ല എൻ കൈകളിൽ.
തീരില്ല കടപ്പാട് ജന്മമിതൊന്നിൽ...
നല്കുവാനുള്ളതോ ഒരു വാക്ക് മാത്രം.
അവസാന ശ്വാസം നിലക്കുന്ന നാൾ വരെ,
കൂടെയുണ്ടാകും എന്ന വാക്ക് മാത്രം...
ഒരു വാക്ക് മാത്രം...
Share:

1 comments:

ArunG ~ അരുൺജി said...

വാക്ക് മാത്രം