ഇടതും വലതും അവശ്യം, പക്ഷെ വലതാണ് ശുഭം,
കറുപ്പും വെളുപ്പും നിറങ്ങള്‍, പക്ഷെ വെളുപ്പാണ് ശുഭം,
ഒറ്റയും ഇരട്ടയും സംഖ്യകള്‍, പക്ഷെ ഒറ്റയാണ് ശുഭം
ഉണ്ടോ ഇതില്പരം ഒരു വിരോധാഭാസം...
തെക്കോട്ട് കുലക്കുന്ന വാഴയില്‍ തൂങ്ങുന്ന ജീവനോ മനുഷ്യന്...
കുറുകെ ചാടുന്ന പൂച്ച തന്‍ കയ്യിലോ യാത്ര തന്‍ സഫലത...
പൊട്ടിയ ചില്ലില്‍ തട്ടി ഉടയുന്നതോ അവന്‍റെ ജീവിത ഭദ്രത...
കരിമഷി തന്‍ കവചം തടയുമോ ദൃഷ്ടി ദോഷം...
ദൈവത്തിന് മനുഷ്യന്‍റെ മുഖം നല്‍കിയ ആദി മനുഷ്യനോളം വരുമോ മറ്റൊരു സ്വാര്‍ത്ഥനും...
സ്വര്‍ഗത്തെ പിളര്‍ക്കും റോക്കറ്റ് പണിതിട്ടും,
അതിന്‍ ശുഭ യാത്രക്കായി തേങ്ങ ഉടക്കും ശാസ്ത്രജ്ഞനോളം വരുമോ മറ്റൊരു മൂഢനും...
മിണ്ടാപ്രാണി തന്‍ ജീവന്‍ കുരുതി കൊടുത്തിട്ട്, ഐശ്വര്യം തേടും വിശ്വാസിയോളം വരുമോ മറ്റൊരു ക്രൂരനും...

2 comments:
ഉണ്ടോ ഇതില്പരം ഒരു വിരോധാഭാസം...
Liked it. Totally agree with you:-)
Post a Comment