നാഡികളിൽ പ്രണയം ഒഴുകിയ നാൾ വഴികളിലൊന്നിൽ.
കാലം മതിൽ തീർക്കാഞ്ഞ നേരങ്ങളിലൊന്നിൽ.
ഒറ്റമൈനയായി വിഹായസ്സിൽ പറന്നകലും മുൻപേ.
ഓർമകൾ തൻ ചെപ്പൊന്നു പണിയിച്ചു തന്നവൾ.
കടലാസു തുണ്ടിൽ പ്രണയം പകർത്തിയവൾ.
വേനലെൻ ഹൃദയത്തെ വറ്റിച്ചൊരു നേരം,
വർഷമായി എന്നിൽ പെയ്തിറങ്ങിയവൾ.
ഒടുവിലീ മണ്ണിൽ എന്നെ തനിച്ചാക്കി,
ഞാൻ നിൽക്കും മണ്ണിൽ അലിഞ്ഞു ചേർന്നവൾ.
വേനലെൻ ഹൃദയത്തെ മരുഭൂമിയാക്കി,
മരുപ്പച്ച ഇല്ലാത്ത മണൽ പരപ്പാക്കി.
മരുപ്പച്ച ഇല്ലാത്ത മണൽ പരപ്പാക്കി...
കാലം മതിൽ തീർക്കാഞ്ഞ നേരങ്ങളിലൊന്നിൽ.
ഒറ്റമൈനയായി വിഹായസ്സിൽ പറന്നകലും മുൻപേ.
ഓർമകൾ തൻ ചെപ്പൊന്നു പണിയിച്ചു തന്നവൾ.
കടലാസു തുണ്ടിൽ പ്രണയം പകർത്തിയവൾ.
വേനലെൻ ഹൃദയത്തെ വറ്റിച്ചൊരു നേരം,
വർഷമായി എന്നിൽ പെയ്തിറങ്ങിയവൾ.
ഒടുവിലീ മണ്ണിൽ എന്നെ തനിച്ചാക്കി,
ഞാൻ നിൽക്കും മണ്ണിൽ അലിഞ്ഞു ചേർന്നവൾ.
വേനലെൻ ഹൃദയത്തെ മരുഭൂമിയാക്കി,
മരുപ്പച്ച ഇല്ലാത്ത മണൽ പരപ്പാക്കി.
മരുപ്പച്ച ഇല്ലാത്ത മണൽ പരപ്പാക്കി...
1 comments:
വേനലെൻ ഹൃദയത്തെ മരുഭൂമിയാക്കി,
മരുപ്പച്ച ഇല്ലാത്ത മണൽ പരപ്പാക്കി.
Post a Comment