Thursday, July 13, 2017

സാമൂതിരി വാള്‍

മംഗലാപുരത്ത് ആയിരുന്നു കുറച്ചു വര്‍ഷം കമ്പ്യൂട്ടര്‍ പണി. കേരളം പോലെ തന്നെയാണ് സ്ഥലം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മലയാളികള്‍ മാത്രം. താമസം ഒരു ഫ്ലാറ്റില്‍ ആണ്. ഓഫീസിലെ തന്നെ കുറച്ച് മലയാളികള്‍ക്ക് ഒപ്പം. മാവേലി തമ്പുരാന്‍റെ പേരിലുള്ള തീവണ്ടി ആണ് നാട്ടിലേക്ക് പോകാനുള്ള ഏക ആശ്രയം. 12 മണിക്കൂര്‍ ഉള്ള യാത്ര. ആയതിനാല്‍ വല്ലോപ്പോഴുമേ പോകാറുള്ളൂ...ശനിയും ഞായറും ചിലപ്പോ ഓഫര്‍ ഉള്ള കടകള്‍ തപ്പി ഞങ്ങള്‍ ഇറങ്ങാറുണ്ട്‌.

അങ്ങനെ ഒരു വട്ടം സഹമുറിയനൊപ്പം(സഹു എന്ന് വിളിക്കാം) മാളിലേക്ക് ഇറങ്ങി. മാളില്‍ എത്തിയ പാടേ ചുവന്ന അക്ഷരത്തില്‍ 50 % 70 % തുടങ്ങിയ ബോര്‍ഡുകള്‍ തപ്പി ഞങ്ങള്‍ പല വഴിക്ക് പിരിഞ്ഞു. സെയില്‍സ്മാന്‍റെ കണ്ണില്‍ പെടാതെ തൂക്കിയിട്ടിരിക്കുന്ന തുണികള്‍ടയിലൂടെ ഞാന്‍ ഇഴഞ്ഞു നീങ്ങി. കണ്ടാല്‍ പിന്നെ വില കൂടിയ ഷര്‍ട്ട്‌ തലയില്‍ ആകും..സഹു
അതാ അപ്പോള്‍ അവനേക്കാള്‍ വലിയ ഒരു കുടയുമായി വരുന്നു. 80 % ഓഫര്‍ ഉണ്ടത്രേ അതിനു...മഴ ഒക്കെ അല്ലെ വരുന്നേ ഇതും കൂടി എടുത്ത് കോമണ്‍ ഫണ്ടില്‍ എഴുതാം എന്നായി അവന്‍. "നല്ല ഷര്‍ട്ട്‌ " ഒന്നും ഇല്ലാത്തതിനാല്‍ പോകാം എന്നായി ഞാന്‍. ബില്‍ അടിച്ചു തിരിച്ചു ബൈക്കില്‍ കേറാന്‍ പോയെപ്പോള്‍ സഹുന് ഒരു സംശയം. കുട ലേശം വലുതായിപോയോ...

സഹു: ഈ കുട സാമൂതിരി വാള് പോലെ ഉണ്ടെല്ലോ..
ഞാന്‍: അതിനു നീ സാമൂതിരിയുടെ വാള് കണ്ടിട്ടുണ്ടോ?
സഹു: നീ "കില്‍ ബില്‍" സിനിമ കണ്ടിട്ടില്ലേ. അതില്‍ നായിക ഉപയോഗിക്കുന്ന വാള് കണ്ടിട്ടില്ലേ?

സമുറായ് വാള്‍...അയിനാണ്...
Share:

1 comments:

ArunG ~ അരുൺജി said...

സാമൂതിരി വാള്‍