ഫ്ലൈറ് അമേരിക്കൻ മണ്ണിൽ പറന്നിറങ്ങി. ഓഫീസിൽ നിന്ന് കുറച്ചു കാലം ഇവിടെ ഇരുന്നു സായിപ്പിന്റെ തെറി കേട്ടോളാൻ വിട്ടേക്കുവാണ്. കൂടെ ഉള്ളവർ ഒന്നും ബാച്ചിലേഴ്സ് അല്ലാത്തതിനാൽ താമസം പ്രശ്നമാണ്. ഒരാഴ്ച വരെ കമ്പനി താമസസൗകര്യം തരും. അതു കൊണ്ടു ചെന്ന പാടെ ഇന്റർനെറ്റിൽ വീടന്വേഷണം തുടങ്ങി. രണ്ടു ഇന്ത്യൻസ് താമസിക്കുന്ന ഫ്ലാറ്റിൽ താമസം ശെരിയായി.ഒരു മലയാളിയും ഒരു രാജസ്ഥാനിയും.കഥയിലെ താരം രാജസ്ഥാനി ആണ്.പുള്ളിയെ നമുക്ക് രാജു അണ്ണൻ എന്നു വിളിക്കാം.
അവിടെ എത്തിയ ആദ്യ വീക്കെൻഡ് രാജു അണ്ണനും ഞാനുമേ വീട്ടിൽ ഉള്ളൂ.
വൈകിട്ടായെപ്പോ രാജു ഷോപ്പിംഗിനു വരുന്നോ എന്നു ചോദിച്ചു.ഞാൻ പോകാം എന്നായി.ആദ്യമേ കാർ കൊണ്ടു പോയി പെട്രോൾ ഫുൾ ടാങ്ക് അടിച്ചിട്ട് നേരെ ഒരു തുണികടയിലേക്കു അവൻ വണ്ടി വിട്ടു.ഒരു സായിപ്പ് അപ്പൂപ്പന്റെ ടെയ്ലർ/readymade ഷോപ്പ് ആണ് കട.വേറെ എംപ്ലോയീസ് ഒന്നുമില്ല. അപ്പൂപ്പൻ നടക്കുന്നത് പോലും നല്ല ബുദ്ധിമുട്ടി ആണ്.രാജുന്റെ കല്യാണം ആണ്. അതിനുള്ള കോട്ട് എടുക്കാൻ വന്നതാണ്. അപ്പൂപ്പൻ ചുറുചുറുക്കോടെ ഓരോ കോട്ടുകൾ അവനെ കാണിക്കുന്നുണ്ട്..അവസാനം രാജു ഒരു കോട്ടു സെലക്ട് ചെയ്തു ഷേപ്പ് ചെയ്യാൻ അപ്പൂപ്പനെ ഏല്പിച്ചു..അപ്പൂപ്പൻ സോഡാ കുപ്പി കണ്ണട വെച്ചു ഒരു മണിക്കൂർ കഷ്ടപ്പെട്ടു കോട്ടു ഷേപ്പ് ആക്കി കൊടുത്തു. പൈസ കൊടുത്തു രാജുവും ഞാനും അവിടുന്നിറങ്ങി. അപ്പൂപ്പൻറെ അന്നത്തെ ഏക സെയിൽസ് ആയിരുന്നു അതെന്നു പുള്ളിയുടെ ചുളിവുകൾ നിറഞ്ഞ മുഖത്തെ ചിരി കണ്ടാൽ മനസിലാകും. വണ്ടി നേരെ രാജു വീട്ടിലേക്കു വിട്ടു. അപ്പൊ ഷോപ്പിങ്ങോ എന്നു ഞാൻ...അതല്ലേ ഇപ്പൊ കഴിഞ്ഞത് എന്നായി അവൻ. ഞാൻ അമേരിക്കൻ ശശി...
വീട്ടിൽ എത്തിയ പാടെ രാജു പറ്റു ബുക്കിൽ എഴുതി "ഷോപ്പിംഗിനു പോയ ചിലവ് അരുൺ രാജുവിന് കൊടുക്കാനുള്ളത് 2$" പെട്രോൾ ചാർജിന്റെ പാതി. ആ കോട്ടിന്റെ പാതി പൈസ കൂടി എഴുതാമായിരുന്നു!!! കുറച്ചു ദിവസങ്ങൾക്കകം രാജു നാട്ടിൽ പോയി, ഇനി കല്യാണം കഴിഞ്ഞേ ഉള്ളു മടക്കം. ഇവനൊക്കെ ഓസിന് ആരുടേലും ചെക്ക് ഇൻ ബാഗ്ഗേജിൽ ചടഞ്ഞിരുന്നു ആയിരിക്കും നാട്ടിൽ പോന്നെ.
പോയി ഒരു മാസത്തിനകം രാജു തിരിച്ചു വന്നു. ഭാര്യ പുറകെ വരുള്ളൂ. ആരുടേലും ചെക്ക് ഇൻ ബാഗ്ഗേജ് ഒഴിയണ്ടേ..പണ്ട് വാങ്ങിയ കോട്ടു മേശപ്പുറത്തു വിരിച്ചിട്ടിട്ടുണ്ട്..പ്രൈസ് ടാഗ് പോലും മാറ്റിയിട്ടില്ല...അമേരിക്കയിൽ നമ്മൾ കടയിൽ നിന്ന് സാധനം വാങ്ങിയാൽ ഇഷ്ടപെട്ടില്ലേൽ തിരിച്ചു കൊടുക്കാം.ഫുൾ പൈസ തിരിച്ചു തരും.കാരണം പോലും ആരും ചോദിക്കില്ല.കോർപറേറ്റുകൾക്ക് അതു തുച്ഛമായ നഷ്ടം ആണ്. പക്ഷെ അത് പോലെ അല്ല ചെറുകിട കച്ചവടക്കാർക്ക്...രാജു കോട്ടിട്ടു നാട്ടിൽ കല്യാണം കൂടി അതിപ്പോ റിട്ടേണ് ചെയ്യാനുള്ള പരിപാടി ആണ്...പ്രൈസ് ടാഗ് 5 രൂപയുടെ ഫെവിസ്റ്റിക്ക് വാങ്ങി തിരികെ ഒട്ടിച്ചു വെച്ചിട്ടുണ്ട്...രാജു വീണ്ടും ഷോപ്പിംഗിനു പോകാൻ വിളിച്ചു...പറ്റു ബുക്കിൽ ഇനിയും പേജുകൾ ബാക്കി ഉള്ളോണ്ട് ഞാൻ പോയില്ല...
അര മണിക്കൂർ കഴിഞ്ഞേപ്പോ അതാ വരുന്നു കലി തുള്ളി കൊണ്ടു രാജു. കോട്ടു അല്പം കീറിയതിനാൽ ഇനി തിരിച്ചെടുക്കില്ലെന്നു അപ്പൂപ്പൻ.അങ്ങേരെ തെറി പറഞ്ഞു കൊണ്ടുള്ള വരവാണ്. അപ്പൂപ്പനെ നേരിൽ തെറി വിളിക്കാൻ പറ്റൂലാ.ഡിഫെക്ട് ഉള്ള പീസ് തിരിച്ചെടുക്കേണ്ട കാര്യമില്ല. ഒരു നിയമം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ...എന്തായാലും രാജു കോട്ടിന്റെ പൈസ ലാഭിക്കാൻ ഭാര്യ വരുന്ന വരെ കോണ് ഫ്‌ലൈക്‌സ് ആയിരുന്നു മൂന്നു നേരം...
വാൽകക്ഷണം: കുറ്റം ചെയ്യാൻ ഉപയോഗിച്ച ആയുധത്തിനു പിന്നെയും കുറച്ചു തവണ ക്ഷൗര്യം ചെയ്യാൻ കെൽപ്പുണ്ടായിരുന്നതിനാൽ അതു തിരിച്ചെന്റെ ഷേവിങ്ങ് സെറ്റിൽ കയറി ഇരിപ്പായി.

1 comments:
ഒരു കോട്ടു പുരാണം
Post a Comment