Sunday, June 26, 2016

ചലിക്കുന്ന ബസിലെ തിരശ്ലീല...

പാഞ്ഞു പോകുന്ന ബസിലെ ജനൽ പാളികളിൽ കൂടെ കാണുന്ന ജീവിതങ്ങൾ..ഒരു നിമിഷത്തിന്റെ ദൈർഖ്യമേ ഉള്ളൂവെങ്കിലും അത് നമ്മുടെ നാടിന്റെ ഒരു സ്നാപ്പ്ഷോട്ട് ആണ്...തിളച്ചു മറിയുന്ന വെയിലിൽ വാഹനങ്ങൾ നിയന്ത്രിക്കുമ്പോളും ഒരു വൃദ്ധയെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന പോലീസുകാരൻ തുടങ്ങി, ബസ് ഡ്രൈവറെ നടു വിരൽ ഉയർത്തി അഭിവാദ്യം കൊടുക്കുന്ന ഫ്രീക്കന്മാരെ വരെ കാണാം...ഒരു തിരശ്ലീലയിൽ എന്ന പോലെ പാഞ്ഞു പോകുന്ന ആ ജീവിതങ്ങളിൽ നിറങ്ങളുടെ കുളിർമയുണ്ട്, വിഷാദത്തിന്റെ ചൂടുണ്ട്, ഒറ്റപ്പെടലിന്റെ വേദനയുണ്ട്...നമ്മുടെ യാത്ര അവസാനിക്കുമ്പോൾ നമ്മൾ നമ്മുടെ വ്യാകുതലകളിലേക്ക് തിരിച്ചു പോകുന്നു...കണ്ടു മറഞ്ഞ ആ നിമിഷാർദ്രങ്ങളിലെ ജീവിതങ്ങൾ നമ്മുടെ ജീവിതത്തെ ഒരു നിറഞ്ഞ ചിരിയോടെ സമീപിക്കാൻ സഹായിച്ചാൽ നിങ്ങൾ ഇപ്പോൾ നടത്തിയത് ഒരു ബസ് യാത്ര എന്നതിൽ ഉപരി ഒരു നല്ല ക്ലാസിക് സിനിമ കണ്ട ഒരു അനുഭവം സമ്മാനിക്കും...
Share:

2 comments:

ArunG ~ അരുൺജി said...

http://crownjeeyam.blogspot.in/2016/06/blog-post.html?m=1

Unknown said...

Kollam