Friday, December 4, 2015

അസഹിഷ്ണുത

പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് , നമ്മുടെ നാട്ടില്‍ എന്താണിത്ര അസഹിഷ്ണുത.ഞാന്‍ പറഞ്ഞു വരുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൊണ്ടാടുന്ന intolerance അല്ല കേട്ടോ, മറിച്ച് ആളുകളുടെ(ജാതി മത ഭേദമന്യേ) പെരുമാറ്റത്തില്‍ പൊതുവേ കണ്ടു വരുന്ന അസഹിഷ്ണുതയെ പറ്റി ആണ്.  ഓട്ടോ ചേട്ടനും, തട്ട് കട ചേട്ടനും എന്ന് വേണ്ട കോര്‍പ്പറേറ്റ് മുതലാളി ചേട്ടന്മാര്‍ വരെ ഇടപാടുകരോട് പെരുമാറുന്ന രീതി കണ്ടാല്‍ അങ്ങനെ തോന്നിയില്ലെങ്കിലെ അദ്ഭുതമുള്ളൂ. ഈ അസഹിഷ്ണുതയുടെ തോത് അറിയണമെങ്കില്‍ വിദേശ രാജ്യങ്ങളില്‍ കുറച്ചു ആഴ്ചകളിലെ യാത്ര മതിയാവും. ഓരോ ഇടപാടുകരനെയും ഒരേ രീതിയില്‍ ബഹുമാനോതോടെ സേവിക്കാന്‍ ഈ വിദേശ കച്ചവടെക്കാര്‍ക്കും എന്ന് വേണ്ട വഴി വാനിഭാക്കാര്‍ക്ക് വരെ കഴിയുന്നു.

എന്‍റെ നിഗമനത്തില്‍ "നമ്മുടെ ഒരായുസ്സിന്റെ സമ്പാദ്യം ഒരു ഗുരുതരമായ അസുഖം ബാധിച്ചാല്‍ തീരാവുന്നതേ ഉള്ളൂ" എന്നാ തിരിച്ചറിവാണ് ഇതിനു കാരണം. എല്ലാ തലത്തില്‍ ഉള്ള ആളുകള്‍ക്കും ഈ ഒരു ഭീതി മനസില്‍ ഉണ്ട് എന്ന് ഞാന്‍ കരുതുന്നു. ഇതാവാം എങ്ങനെ എങ്കിലും പൈസ സമ്പാദിക്കണം എന്ന ഒരൊറ്റ ലക്‌ഷ്യം മാത്രം വെച്ച്, അന്യന്റെ സുഖ സന്തോഷങ്ങളെ ഒട്ടും മാനിക്കാതെ മുന്നോട്ടു കുതിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഖടകം. വിദേശ രാജ്യങ്ങളില്‍ സര്‍ക്കാര്‍ കുട്ടികള്‍ക്കും വയസായവര്‍ക്കും നല്‍കുന്ന മെഡിക്കല്‍ ആനുകൂല്യങ്ങള്‍ ഈ ഭീതി അവരെ ബാധിക്കാതെ പോകുന്നു. അത് അവരുടെ ആളുകളോടുള്ള സമീപനത്തെയും മയപെടുത്തുന്നു. നമ്മുടെ നാട്ടിലും ഇത് പോലുള്ള സൌകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുതിയിരുന്നെങ്കില്‍ അസഹിഷ്ണുത എന്നേ കപ്പല്‍ കയറിയേനെ....
Share: