മഴ ... എന്നും എന്നെ അദ്ഭുതപെടുത്തിയിട്ടുള്ള പ്രകൃതിയുടെ ഒരു മായാജാലം ആണ്. മറ്റൊരു പ്രതിഭാസവും മഴയോളം എന്റെ മനസ്സിനെ സ്വാധീനിച്ചിട്ടില്ല. ഓരോ മലയാളിക്കും മഴ ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നായി തീര്‍ന്നിരിക്കുന്നു. പെരുമഴയത്ത് വിഡ്ഢിപെട്ടിയും ഓഫ് ആക്കി വെച്ച് വീട്ടുവരാന്തയില്‍ ചെന്നിരുന്നു മഴ ആസ്വദിക്കാത്തവര്‍ ചുരുക്കം ആണ്.
പ്രകൃതി, തന്റെ ദുഃഖം, മഴയായി പ്രകടിപ്പിക്കുന്നതാവാം. പ്രകൃതിയുടെ ദുഃഖം മറ്റു ജീവജാലങ്ങള്‍ക്ക് ആശ്വാസം പകരുന്നത് ഒരു വൈരുദ്ധ്യം ആയി തോന്നാം, അമ്മയുടെ ദുഃഖം മനസ്സിലാക്കാന്‍ ശ്രമിക്കാത്ത മക്കളെ പോലെ. എന്നിരുന്നാലും പ്രകൃതി തന്റെ സ്നേഹം മഴയായി ചോരിയുകയാണെന്ന് നമുക്ക് വിശ്വസിക്കാം. സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുകയും അതെ സമയം നമ്മെ സ്നേഹിക്കുന്നവരുടെ ദുഃഖം മനസിലാക്കാന്‍ ശ്രമിക്കാതിരിക്കുകെയും ചെയ്യുക എന്നതാണല്ലോ നവീന മനുഷ്യന്റെ രീതി.
കോണ്‍ക്രീറ്റ് മരങ്ങള്‍ക്കിടയിലേക്ക് വന്നിറങ്ങുന്ന മഴയ്ക്ക്, പ്രകൃതിയുടെ പച്ചപ്പ് ആസ്വദിക്കാന്‍ ഇന്ന് കഴിയുന്നില്ല. കോരിച്ചൊരിയുന്ന മഴ, മുറ്റത്തെ പ്ലാവിനെയും മാവിനെയും കുളിര്‍പ്പിച്ചു നിലത്ത് പെയ്തിറങ്ങുന്ന കാഴ്ച നമുക്കും ഇന്ന് അന്യം ആയി തീര്‍ന്നിരിക്കുന്നു. മഴ കഴിഞ്ഞുള്ള പ്രഭാതത്തിലെ കാഴ്ച അനിര്വചീനമായിരുന്നു. തൊടിയിലെ മരങ്ങളും ചെടികളും ഒക്കെ ആഹ്ലാദം ചൊരിയുന്നത് നമുക്ക് അനുഭവിച്ച് അറിയുവാന്‍ സാധിക്കുമായിരുന്നു. കുട്ടികാലത്ത്, വീട്ടുകാരുടെ കണ്ണില്‍ പെടാതെ മുറ്റത്തിറങ്ങി മഴ നനയുന്നതും, അത് കണ്ടു വ്യാകുലപെട്ടു ഓടി വരുന്ന അമ്മൂമയും എല്ലാം ഇന്നും മറയാത ഓര്‍മയായി മനസിലുണ്ട്. മനുഷ്യരുടെ സുഖ ദുഖങ്ങളില്‍ എന്നും കൂട്ടായി എന്നും മഴയുണ്ടായിരുന്നു. നഷ്ടപ്പെടലിന്റെ വേദന മറക്കാനും, ഒത്തു ചേരലിന്റെ ആഹ്ലാദം പങ്കിടാനും മഴ ഉണ്ടായിരുന്നു നല്ല ഒരു സുഹൃത്തിനെ പോലെ. ഓര്‍ക്കാപ്പുറത്ത് പേമാരിയായി പെയ്യുന്ന മഴ, ജ്വലിച്ചു നില്ക്കുന്ന സൂര്യനെ സാക്ഷിയാക്കി പെയ്യുന്ന നൂല് മഴ (കുറുക്കന്റെ കല്യാണം എന്ന് പണ്ടുകാലതുള്ളവര് വിശേഷിപ്പിച്ചിരുന്ന മഴ), ഒരു ദിവസം മുഴുവന്‍ തുടര്‍ച്ചയായി പെയ്യുന്ന ചാറ്റല്‍ മഴ, അങ്ങനെ അങ്ങനെ മഴയ്ക്ക് എത്രയ്യോ ഭാവങ്ങള്‍ .കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില്‍ ജീവിക്കുന്ന നമുക്ക് ഇന്ന് ആ കാഴ്ചകളും അനുഭവങ്ങളും അന്യമാകുന്നു. എന്നിരുന്നാലും മഴ ഇന്നും ജീവജാലങ്ങള്‍ക്ക് ഒരു ആശ്വാസമായി നിലനില്ക്കുന്നു. ജീവിതം കരുപിടിപ്പിക്കുവാന് ഓടി നടക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസത്തിന്റെ ഒരു നിമിഷം സമ്മാനിക്കുവാന്‍ ഇന്നും മഴയ്ക്ക് കഴിയുന്നു. .

3 comments:
mazha, ennum enne swaadeenikkukayum, aashwasipppikkukeyum cheythu kondirikkunna prakrithiiyude oru kanivu...
"Annu peytha mazhayil"...ee dialogue evideyo ketta oru orma.....oru Srinivaasan touch!!!!
Da, nee adichumattalinte usthad aanu allle??
By,
Lijo Mathew
sandharbhathinu anuyojyamaaya heading alle vakkachaa, appo kuzhappamilla :)
Post a Comment