കൂട്ടുകാരുമായുള്ള യാത്രകള്‍ ആനന്ദകരമാണ്, നയന മനോഹര കാഴ്ചകളും , വീണു കിട്ടുന്ന നിര്‍ദോഷമായ തമാശകളും ഒക്കെ ആയി.
അടുത്തിടെയാണ് കുട്ടനാട്ടിലേക്ക് ഒരു ബോട്ട് യാത്ര പോകാന്‍ ആയി ഞങ്ങള്‍ ഓഫീസ് സുഹൃത്തുകള്‍ തീരുമാനിച്ചത്.ടൂര്‍ എന്ന് കേട്ടപ്പോഴേ ഡ്രിങ്ക്സ് (ഞങ്ങള്‍ സ്നേഹപൂര്‍വ്വം അവനെ ഡ്രിങ്ക്സ് എന്ന് വിളിക്കുന്നു എന്ന് മാത്രം. അത് എന്ത് കൊണ്ടെന്നു നിങ്ങള്‍ക്ക് വഴിയെ മനസ്സിലാവും) വെള്ളമടിക്കുന്നവരുടെ കണക്കു എടുത്തു തുടങ്ങി. അവന്‍ സ്വയമേ ടൂര്‍ cordinator എന്ന സ്ഥാനം ഏറ്റെടുത്തു. ടൂര്‍ expense calculate ചെയ്യാന്‍ ആയി ക്ഷണനേരം കൊണ്ട് ഒരു appln അവന്‍ ഡെവലപ്പ് ചെയ്തു എന്ന് കേള്‍ക്കുമ്പോഴേ അവന്‍റെ ആത്മാര്‍ഥതയെ കുറിച്ച് വായനക്കാര്‍ക്ക് മനസ്സിലാകും. ഒരു സിംഗിള്‍ പേജ് appln അവനെ കൊണ്ട് ചെയ്യിക്കാന്‍ അവന്‍റെ മാനേജര്‍ മാസങ്ങള്‍ ആയി അവന്‍റെ പുറകെ നടക്കുകയാണ് എന്നത് ഒരു നഗ്ന സത്യം ആയി അവശേഷിക്കുന്നു .
അവസാനം എല്ലാരുടെയും കയ്യില്‍ നിന്ന് പൈസ പിരിച്ചു ടൂര്‍ പോകാന്‍ ആയി എല്ലാരും സജ്ജമായി .ബിയര്‍ കുപ്പികളും , കള്ളു കുപ്പികളും , വോഡ്ക കുപ്പികളും ആയി ആ യാത്ര ആരംഭിച്ചു .ആലപ്പുഴയില്‍ എത്തിയെപ്പോള്‍ ഹൗസ് ബോട്ട് റെഡി ആയിരുന്നു . ഭക്ഷണം കണ്ടാല്‍ പിന്നെ മറ്റെല്ലാം മറക്കുന്ന എന്നാല്‍ ശരീര പ്രകൃതി കൊണ്ട് ഒണക്ക കോല് പോലിരിക്കുന്ന Douglas ഇന് അന്നേ ദിവസം മറ്റെല്ലാവരെയും കുടിപ്പിച്ചു കിടത്താന്‍ ആയിരുന്നു ആവേശം എന്ന് തോന്നുന്നു . ചീട്ടു കളിച്ചു കൊണ്ട് ഇരിക്കുന്നവര്‍ക്ക് ഒഴിച്ച് കൊടുത്തും കൂടെ ഓരോ കവിള്‍ അകത്താക്കിയും,ലജ്ജാവതിയേ എന്ന ഗാനത്തിന് തനിയെ നൃത്തം ചവിട്ടിയും അവന്‍ തന്‍റെ സപ്ലയര്‍ ഡ്യൂട്ടി വെടിപ്പായി നിര്‍വഹിച്ചു . വൈകുന്നേരം ആയപ്പോഴേക്കും ബോട്ടില്‍ നിന്ന് ഇറങ്ങാനുള്ള സമയം ആയി . ബോട്ടിന്റെ സ്രാങ്ക് , ഇടയ്ക്കിടയ്ക്ക് ഒളി കണ്ണിട്ടു ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു, ഞങ്ങള്‍ കസേര ഒക്കെ ഒടിച്ച് കളയും എന്ന് പേടിച്ച് . പറഞ്ഞ സമയത്തിന് മുന്‍പേ ഇറങ്ങാന്‍ അയാള്‍ നിര്‍ബന്ധിക്കുക കൂടി ചെയ്തപ്പോള്‍ , ഏല്ലാര്‍ക്കും അയാളോട് മുഷിച്ചിലും തോന്നി . സഹകരണം കുറവായിരുന്നതിനാല്‍ എക്സ്ട്രാ പൈസ ഒന്നും കൊടുക്കേണ്ടെന്ന് ഡ്രിങ്ക്സ് സക്തിയുക്തം വാദിക്കുകയും ചെയ്തു . അവന്‍റെ ഉറച്ച തീരുമാനത്തെ ഞങ്ങള്‍ മാനിക്കുകെയും അഭിനന്ദിക്കുകയും ചെയ്തു . ഫിറ്റ് ആയാല്‍ ഇങ്ങനെയും മനുഷ്യര്‍ മാറുമോ എന്ന് ഞങ്ങള്‍ ചിന്തിച്ചു .ടൂര്‍ എല്ലാം കഴിഞ്ഞു ഈ ഇടയ്ക്കു ആണ് ഞങ്ങള്‍ അറിഞ്ഞത് , 500 rs നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് എന്ന് തോന്നിക്കുന്ന സ്രാങ്കിനു TIP ആയി കൊടുത്തിട്ട് ആണ് അവന്‍ ഞങ്ങളുടെ മുന്‍പില്‍ കിടന്നു അന്ന് പ്രസംഗിച്ചത് എന്ന് .ഫിറ്റ് ആയാല്‍ മനുഷ്യര്‍ മാറുമെന്നു ഞങ്ങള്‍ വെറുതെ തെറ്റിദ്ധരിച്ചു.
ബോട്ട് യാത്ര എല്ലാം കഴിഞ്ഞ് ആലപ്പി ബീച്ച് ആയി ഞങ്ങളുടെ അടുത്ത ലക്‌ഷ്യം . ബീച്ചില്‍ എത്തിയെപ്പോഴേ , (വെള്ളം എല്ലാം കണ്ടിട്ടാവണം) ഡ്രിങ്ക്സ് ഇന് മുള്ളാന്‍ മുട്ടി . മാന്യന്മാര്‍ കുറെ പേര്‍ റോഡില്‍ നിന്ന് കാര്യം സാധിക്കുന്നത് കണ്ടിട്ട് നമ്മുടെ നാട്ടില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന മൂല്യച്ചുതിയെ പറ്റി അവന്‍ പരിഭവപെട്ടു .നിലത്തു ഒന്നും നിന്ന് കാര്യം സാധിക്കാതെ അവന്‍ ഒരു പാറ പുറത്തേക്കു വലിഞ്ഞു കേറുന്നത് ഞാന്‍ ദൂരെ നിന്ന് കണ്ടു . കുറച്ചു കഴിഞ്ഞെപ്പോള്‍ കുറെ പേര്‍ അവന്‍ നിന്നെടുതേക്ക് ഓടി പോകുന്നത് ഞാന്‍ കണ്ടു . അവന്‍ പോലും അറിയാതെ അവന്‍ പാറ പുറത്തു നിന്നും നിലത്തു വീണിരുന്നു .ഞാന്‍ ഇത് കണ്ടു ചെല്ലുമ്പോള്‍ മൂന്നു നാല് പേര്‍ അവനെ നിലത്തു നിന്നും പൊക്കി എടുത്തിരുന്നു . ആലപ്പുഴ മുഴുവന്‍ നയന മനോഹരന്മായ കാഴ്ചകള്‍ നല്‍കി നിലത്തു കിടന്ന അവനെ നിലത്തു നിന്നും എഴുന്നേല്‍ക്കാന്‍
സഹായിച്ച അവരെ നോക്കി നന്ദി സൂചകം ആയി അവന്‍ പറഞ്ഞു NO THANKS.
ബീച്ചിലെ കലാപരിപാടികള്‍ ഒക്കെ കഴിഞ്ഞ് തിരികെ യാത്ര തിരിച്ചപ്പോള്‍ സമയം വൈകിയിരുന്നു .ഫുഡ് കഴിക്കാന്‍ ആയി ഇടയ്ക്കു വെച്ച്
ഒരു കടയില്‍ കയറി . അവിടെ ഓംലെറ്റ് കിട്ടില്ലെന്ന് അറിഞ്ഞു ഡ്രിങ്ക്സും douglasഉം കൂടി മറ്റൊരു കടയിലേക്ക് പോയി . കടയില്‍ കയറി നേരെ
counteril ചെന്ന് ഓംലെറ്റ് ഉണ്ടോ എന്ന് അവര്‍ അന്വേഷിച്ചു . നട്ടപാതിരാത്രിക്ക് ബോധം ഇല്ലാതെ HARDWARE കടയില്‍ വന്നു ഓംലെറ്റ് അന്വേഷിക്കുന്നവന്മാരെ എന്ത് ചെയ്യണം എന്ന് അറിയാതെ കടക്കാരന്‍ കുഴങ്ങി .ഇപ്പോള്‍ മുട്ട തീര്‍ന്നു പോയ്യി ,അര മണിക്കൂറു മുന്‍പ് വന്നിരുന്നേല്‍ താരമായിരുന്നു എന്ന് പറഞ്ഞു അയാള്‍ തല്‍കാലം ഡ്രിങ്ക്സ് ഇനെയും douglas ഇനെയും സമാധാനിപ്പിച്ചു വിട്ടു .എന്നാല്‍ ഞങ്ങള്‍ അര മണിക്കൂര്‍ മുന്‍പേ വരാമെന്ന് പറഞ്ഞു അവരും അവിടെ നിന്ന് ഇറങ്ങി .....

3 comments:
Oru aleppy yaatra vivaranam
Very Nicely Said.!
Kollaloda Gopikutta......
Post a Comment