Wednesday, May 19, 2010

ഒരു മെക്സിക്കന്‍ വിലാപം

സാഹസികത പണ്ടേ  മനുഷ്യന്റെ വിട്ടു പിരിയാത്ത തോഴനാണല്ലോ. ഞാന്‍ എന്നാല്‍ അതിനു തികച്ചും ഒരു അപവാദം ആണ്. നാട്ടിലെ വാട്ടര്‍ തീം പാര്‍ക്കില്‍ പോലും ഇറങ്ങുന്നതിനു മുന്‍പേ രണ്ടാമതൊന്നു ആലോചിക്കും. അങ്ങനെ ഇരിക്കെ ആണ് ഒരു ശനിയാഴ്ച റൂം മേറ്റ്സ് ആയ രാജേഷിനും ഫാരിസിനും ഒപ്പം അമേരിക്കയിലെ ഒരു ഫോറെസ്റ്റ് പ്രിസേര്‍വില്‍ പോകാന്‍ ഇടയായത്. ഫോട്ടോ എടുക്കല്‍ ആയിരുന്നു മെയിന്‍ ലക്‌ഷ്യം. നമ്മള്‍ അമേരിക്കയില്‍ വന്നിരുന്നു എന്നതിന് ഭാവിയിലേക്ക് ഒരു തെളിവ് വേണ്ടേ. ചരിഞ്ഞും തിരിഞ്ഞും കുറെ ഫോട്ടോ മാറി മാറി എടുത്തതിനു ശേഷം, ഇനി എന്ത് ചെയ്യാം എന്ന് ആലോചിച്ചു നില്‍കുമ്പോള്‍ ആണ് റിവര്‍ rafting എന്ന ആശയം കൂട്ടത്തില്‍ ഒരുത്തന്റെ തലയില്‍ ഉദിച്ചത്. എനിക്കൊഴികെ രണ്ടു പേര്‍ക്കും നീന്തല്‍ അറിയാം. അവര്‍ എന്‍റെ ധൈര്യത്തെ ചോദ്യം ചെയ്തപ്പോള്‍ പിന്നെ ഞാനും ഓകേ പറഞ്ഞു. 

ടിക്കറ്റ്‌ എടുത്തു ലൈഫ് ജാകെറ്റ് ഇട്ടു ബോട്ട് തുഴയുന്ന ആളെ കാത്തു പുഴയരികില്‍ നില്പ് തുടങ്ങി. കുറച്ചു നേരത്തിനകം ഒരു തടിയന്‍ സായിപ്പ് ഞങ്ങടെ അടുത്തേക്ക് വന്നു. ഇയാള്‍ കയറിയാല്‍ ബോട്ട് മുങ്ങുമല്ലോ എന്ന് ആലോചിച്ചു നില്‍കുമ്പോള്‍ ആണ് അയാള്‍ ചോദിച്ചത്. who is going to raft? എന്ന് . അപ്പോഴാണ്‌ എന്റെ കൂടെയുള്ള വെള്ളത്തില്‍ കിടന്നു വളര്‍ന്ന ധൈര്യശാലികളും ,ഞാനും ആ സത്യം തിരിച്ചറിഞ്ഞത്. നമ്മള്‍ തന്നെ തുഴയണം എന്ന്. ഞങ്ങള്‍ പരസ്പരം നോക്കി നില്‍ക്കുന്ന സായിപ്പിന് കാര്യം മനസിലായി. സായിപ്പു രാഫ്ടിംഗ് ഭയങ്കര സിമ്പിള്‍ ആണെന്ന് പറഞ്ഞു ഞങ്ങള്‍ക്ക് ധൈര്യം തന്നു. അയാളില്‍ നിന്ന് ധൈര്യം ഉള്‍ക്കൊണ്ട രാജേഷ്‌ കയ്യ് പൊക്കി തുഴയാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഞങ്ങള്‍ ബോട്ടില്‍ കയറിയ ശേഷം സായിപ്പു ഞങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ തന്നു. രാജേഷ്‌ ഒരു പ്രൊഫഷണല്‍ തുഴചിലുകാരന്റെ ലാഖവത്തോടെ  രാഫ്ടിംഗ് ആരംഭിച്ചു. അവന്റെ ധൈര്യം കണ്ടു ഞങ്ങളും ഒന്ന് ആശ്വസിച്ചു. ഒരല്പം കഴിഞ്ഞപ്പോള്‍ ആണ് രാജേഷിന്റെ തുഴച്ചിലിലെ കഴിവ് ഞങ്ങള്‍ക്ക് ബോധ്യപെട്ടത്‌. പുഴയുടെ മറുകരയില്‍ ചെന്ന് ബോട്ട് ഇടിച്ചു നിന്നു. അത്രെയും നേരം ഞങ്ങള്‍ വട്ടം ചുറ്റുക ആയിരുന്നു എന്ന സത്യം ഞങ്ങള്‍ക്ക് മനസിലായി.  911 വിളിക്കേണ്ടി വരുമോ എന്ന് ഫാരിസിനും ആധിയായി. പണ്ട് മിഷിഗന്‍ ലയ്കില്‍ അവന്റെ ടൈറ്റാനിക് മുങ്ങിയതും 911 വിളിക്കേണ്ടി വന്നതും പറഞ്ഞു അവന്‍ ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടി. രാജേഷ്‌ വല്ല വിധേനയും പണ്ട് പഠിച്ച ഫിസിക്സ്‌ ഇന്റെയും മേകനിക്സിന്റെയും ബലത്തില്‍ തുഴഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആണ് ഫാരിസിന്റെ വക പക്ഷി സ്നേഹം ഒരു ആര്‍ത്ത നാദം ആയി പുറത്തു വന്നത്. അതിലെ അതിന്റെ പാടും നോക്കി പോയ്യ ഒരു കൊക്കിനെ ഇപ്പൊ ബോട്ട് ഇടിച്ചേനെ എന്ന് ആയിരുന്നു അവന്റെ പരിഭവം. കൊക്കിനെ ഇടിച്ചാല്‍ നമ്മള്‍ക്ക് ഫൈന്‍ കിട്ടും പോലും. അത് വരെ ദേഷ്യം അടക്കി ഇരുന്ന രാജേഷ്‌ പൊട്ടി തെറിച്ചു. ജീവന്‍ രാജേഷിന്റെ കയ്കളില്‍ ആയിരുന്നതിനാല്‍ അവനു തിരിച്ചു ഒന്നും പറയാനും കഴിഞ്ഞില്ല.

ബോട്ട് വളഞ്ഞും പുഴഞ്ഞും ഞങ്ങള്‍ കയറിയ തീരം ലക്‌ഷ്യം ആക്കി  നീങ്ങി. ഒരു കരുതലിന് വേണ്ടി ഇത്തവണ തീരത്തിന്റെ അരികിലൂടെ ആണ് നീങ്ങിയത്. അവിടെ കുറെ പേര് നിരന്നു നിന്നു ചൂണ്ട ഇടുന്നുണ്ടായിരുന്നു. ചിലര്‍ ഒന്നും രണ്ടും ചൂണ്ട പലയിടത് ആയി കുത്തി നിര്‍ത്തിയിട്ടും ഉണ്ടായിരുന്നു. ഞങ്ങള്‍ വരുന്നത് കണ്ടു ഒരു മെക്സിക്കന്‍ എന്തോ വിളിച്ചു പറയുന്നത് കേട്ടത് . കൂടത്തില്‍ അയാള്‍ക്ക്‌ നേര്‍ക്ക്‌ തിരിഞ്ഞു ഇരുന്ന ഫാരിസ്‌ , " we are good" എന്ന് വിളിച്ചു പറഞ്ഞു. അമേരിക്കകാര്‍ ആരെ കണ്ടാലും "How are you" എന്ന് സ്ഥിരം ചോടിക്കാരുണ്ടല്ലോ .പക്ഷെ അയാള്‍ പറഞ്ഞത് പച്ച തെറി ആണെന്ന് പിന്നീടാണ് മനസിലായത്. ഞങ്ങളുടെ ബോട്ട് അയാളുടെ ചൂണ്ട പൊട്ടിക്കാന്‍ പോകുകയായിരുന്നു. അയാള്‍ ചൂണ്ട വല്ല വിധേനയും വലിച്ചു കയറ്റി. അപ്പോഴാണ്‌ ഞങ്ങളുടെ ബോട്ട് അയാളുടെ അടുത്ത ചൂണ്ട ലക്‌ഷ്യം ആക്കി നീങ്ങിയത്. ഇവന്മാര്‍ എന്നെ ജീവിക്കാന്‍ സ്മ്മതിക്കില്ലെല്ലോ എന്ന് മനസ്സില്‍ ഓര്‍ത്തും എന്തോ മെക്സിക്കനില്‍ വിളിച്ചു പറഞ്ഞും അയാള്‍ അടുത്ത ചൂണ്ട വലിച്ചു കയറ്റാന്‍ ഓടി. ഇത്തവണ മെക്സിക്കന്‍ പറഞ്ഞത് ഫാരിസിനു മനസിലായി എന്ന് തോന്നുന്നു. അവന്‍ അയാളെ ചിരിച്ചു കാണിച്ചതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. പക്ഷെ അയാള്‍ക്ക്‌ വിശ്രമം അനുവദിക്കാതെ ഞങ്ങള്‍ അടുത്ത ചൂണ്ടയുടെ അടുത്തേക്ക് പാഞ്ഞടുത്തു, പുറകെ പരമാധികം ഉച്ചയില്‍ നിലവിളിച്ചു കൊണ്ട് മേക്സിക്കെനും. അയാളുടെ വിലാപത്തില്‍ അന്ന് ആ തീരം വിരെങ്ങില്ച്ചു നിന്നു. അന്ന് അയാള്‍ ആ കടാപുറത്തു കൂടി തന്റെ നഷ്ടപ്പെട്ടു പോയ്യ ചൂണ്ടയെ ഓര്‍ത്തു പാടി പാടി നടന്നു കാണണം. എന്തായാലും അത് കാണാന്‍ ഞങ്ങള്‍ നിന്നില്ല. അയാള്‍ തന്റെ ചൂണ്ടയിടീല്‍ ഫ്രണ്ട്സിനെ കൂട്ടി ഞങ്ങളെ തല്ലാന്‍ വരുന്നതിനു മുന്‍പേ ഞങ്ങള്‍ ബോട്ട് കരയ്ക്ക്‌ അടുപ്പിച്ച്, അവിടെ നിന്നു സ്ഥലം കാലിയാക്കി.  

പിന്നീടൊരിക്കലും രാഫ്ടിംഗ്  എന്ന ഐഡിയയും  ആയി ധൈര്യശാലികള്‍ ആയ റൂം മേറ്റ്സ് വന്നിട്ടില്ല. വഴിയില്‍ ഓരോ മെക്സിക്കനെയും കാണുമ്പോള്‍ ഇവന്‍ ആണോ അവന്‍ എന്ന സംശയത്തോട്‌ കൂടി ഞങ്ങള്‍ അവിടെ നിന്നും മുങ്ങാറുണ്ട്. 


Share:

2 comments:

ഉപാസന || Upasana said...

കുറച്ചുകൂടി രസായി പറയാമായിരുന്നു. എന്നാലും ബോറടിപ്പിച്ചില്ല.
:-)

Fasila Sharif said...

mel paranja room mate faris nte aniyathi enna nilaykku, kakshiye kurichu paranjathokke sathyam aayirikkum ennu njan vayanakkarkku urappu tharunnu... :-)
Arun.. narmathil pothinja ee yathravivaranam valare nannayirikkunnu...