പ്രക്കു, തിയറി അറിഞ്ഞാല്‍ എല്ലാം ആയി എന്നായിരുന്നു അവന്‍റെ വിശ്വാസം. അതിനാല്‍ തന്നെ ഏതു ബുക്കിലെ തിയറിയും അവന്‍ വിശ്വസിക്കും. ഒരു ദിവസം കോളേജിലെ ക്ലാസ്സിനിടക്ക് lecturer പറഞ്ഞ ഒരു തിയറി പ്രക്കുവിനു ദഹിച്ചില്ല. ബുക്കുകള്‍ ഒരിക്കലും കള്ളം പറയില്ലെന്നാണ് അവന്‍റെ വിശ്വാസം. അതിനാല്‍ അവന്‍റെ സംശയത്തിനു സ്ഥിരീകരണം കിട്ടാതെ ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റില്ലെന്ന അവസ്ഥയായി . അവന്‍ lecturer ഇന്‍റെ അടുത്ത് ചെന്ന് തന്‍റെ തിയറിയെ പറ്റി ശക്തിയുക്തം വാദിച്ചു. Lecturer ഇത്രയും കാലം പഠിപ്പിച്ചിട്ടും ഇങ്ങനെ ഒരു പോയിന്റ് എവിടെയും ആരും പറഞ്ഞു കേട്ടിട്ടില്ല. Lecturer ഇന് ഒരു സംശയം, പണ്ട് ഒരു മഹാന്‍ പറഞ്ഞ പോലെ , ഇനി എങ്ങാനും ബിരിയാണി ശെരിക്കും കൊടുക്കുന്നു ഉണ്ടെങ്കിലോ ? Lecturer രാത്രി മുഴുവന്‍ താന്‍ പഠിച്ച ബുക്കുകള്‍ എല്ലാം അരിച്ചു പെറുക്കി. പക്ഷെ അങ്ങനെ ഒരു പൊയന്റും എവിടെയും കണ്ടില്ല. പിറ്റേ ദിവസം lecturer പ്രക്കുവിനെ വിളിച്ചു അല്പം ബഹുമാനത്തോടെ , ഏതു ബുക്കില്‍ നിന്നാണ് ആ തിയറി കിട്ടിയത് എന്ന് ചോദിച്ചു ? അവന്‍റെ നിഷ്കളങ്കമായ ഉത്തരം കേട്ട lecturer അന്തിച്ചു പോയി . ബസ് സ്റ്റാന്‍ഡില്‍ നിന്ന് പത്തു രൂപയ്ക്കു കിട്ടിയ electronics ബുക്കില്‍ നിന്ന് കിട്ടിയ തിയറി ആയിരുന്നു അത്.
ഞങ്ങളുടെ ഹോസ്റ്റല്‍ ഒരു പഴയ തറവാട് ആയിരുന്നതിനാല്‍ ഒരു വിധം എല്ലാ പ്ലഗ് പോയിന്റ് ഉം ഷോര്‍ട്ട് ആയിരുന്നു. എന്നാല്‍ പ്രക്കു ഇതൊരു വരദാനം ആയാണ് എടുത്തത്. ഒരു കൈവിരല്‍ പ്ലഗ് പൊയന്റിനു അകത്തും മറ്റേ കയ്യില്‍ ഇലക്ട്രിക് ബള്‍ബും ആയി അവന്‍ പല തവണ വിദ്യുത്ശക്തിയ്യെ വെല്ലുവിളിച്ചിട്ടുണ്ട്. മറു കയ്യിലെ ബള്‍ബ് അവനിലൂടെ കത്തുമ്പോള്‍ ഉണ്ടാകുന്ന അവന്‍റെ ആഹ്ലാദം, ആദ്യം ആയി ഒരു ജോലി കിട്ടിയപ്പോള്‍ ഉണ്ടായ സന്തോഷത്തേക്കാള്‍ വലുതായിരുന്നു അവന്. ചങ്ങനാശ്ശേരിയില്‍ ആയിരുന്നു മിക്കപ്പോളും ഞങ്ങള്‍ സിനിമ കാണാന്‍ പോയ്ക്കൊണ്ടിരുന്നത്. ഒരു ഞായറാഴ്ച ഞങ്ങള്‍ കള്ളവണ്ടി(കായംകുളം - എറണാകുളം Passenger) കയറി സിനിമ കാണാന്‍ തിരിച്ചു. സിനിമ കണ്ടു തിരിച്ചു ഇറങ്ങിയെപ്പോ സമയം രാത്രി ആയി. ഇറങ്ങിയെപ്പോ പ്രക്കുവിനു കലശലായ ദാഹം. അവന്‍ ഒരു കടയില്‍ കയറി ഒരു സോഡാ ബോട്ടില്‍ പൊട്ടിച്ചു കുടിച്ചു. പക്ഷെ തന്‍റെ പ്രതീക്ഷേക്ക് വിപരീതം ആയി സോഡായ്ക്ക് മധുരം. പ്രക്കു കടക്കാരനോട് ചോദിചു "ചേട്ടാ ഈ സോഡായ്ക്ക് എന്താ മധുരം". sprite പൊട്ടിച്ചു കുടിച്ചാല്‍ മധുരിക്കാതെ പിന്നെ കയ്ക്കുമോ? എന്ന് കടക്കാരന്‍. ചുറ്റിനും കൂടി നിന്ന ആളുകളുടെ പൊട്ടി ചിരിക്കിടയില്‍ നിന്നു മുങ്ങാനുള്ള വ്യപ്രാളതിനിടയില്‍ തന്‍റെ പേഴ്സ് താഴെ പോയത് അവനറിഞ്ഞില്ല. തിരിച്ചു ബസ് സ്ടോപ്പിലേക്ക് നടക്കുന്ന ഇടയില്‍ വഴി കാഴ്ചകള്‍ ആസ്വദിച്ചു നടന്ന പ്രക്കു , ഞങ്ങള്‍ ഒരു ബസില്‍ കയ്യ് കാണിച്ചു കയറിയത് കണ്ടില്ല . അവന് സ്ഥലകാല ബോധം വന്നപ്പോഴേക്കും ഞങ്ങള്‍ തിരിച്ചു തിരുവല്ലയില്‍ എത്തി. അപ്പോഴാണ് തന്‍റെ പേഴ്സ് പോയത് പ്രക്കു തിരിച്ചറിഞ്ഞത്. അവന്‍ പേഴ്സ് തേടി കടയില്‍ എത്തി. അവിടെ ഒന്നും പേഴ്സ് കണ്ടെത്താനായില്ല. തിരുവല്ലയ്ക്കു തിരിച്ചു പോകാന്‍ ഒരു വഴിയും ഇല്ലാതിരുന്ന അവന്‍, തന്‍റെ വാച്ച് ഊരി കടക്കാരന് മുന്നില്‍ വെച്ചു. കടക്കാരന് ഒന്നും മനസിലായില്ല. തന്‍റെ വാച്ച് കടം വെച്ചിട്ട് ഒരു പത്തു രൂപ തരാന്‍ പ്രക്കു അപേക്ഷിച്ചു. പക്ഷെ പണം നല്‍കാന്‍ കടക്കാരന്‍ തയാറായില്ല. അവന്‍ ഒന്ന് രണ്ടു കടകളില്‍ കൂടി ഭാഗ്യം പരീക്ഷിച്ചെങ്കിലും ആരും പണം കൊടുക്കാന്‍ തയാറായില്ല. പ്രക്കു രണ്ടും കല്പിച്ചു ഊരിയ വാച്ചുമായി റോഡില്‍ നിന്ന ട്രാഫിക് പോലീസുകാരന്റെ അടുത്തേക്ക് ചെന്നു. അവന്‍റെ കഥ കേട്ട് ദയവു തോന്നിയ പോലീസുകാരന്‍ അവനെ പോലിസ് സ്റ്റേഷന്‍നിലേക്ക് അവനെ കൂട്ടി കൊണ്ട് പോയി . അവന്‍ കാണാന്‍ വന്ന സിനിമയുടെ പേരും മറ്റും എഴുതി വാങ്ങിയിട്ട് പത്തു രൂപയും കൊടുത്തു പോലിസ് അവനെ തിരുവല്ലയിലേക്ക് പറിഞ്ഞു വിട്ടു. ആ പത്തു രൂപ അവന്‍ പിന്നീട് പോലിസ് സ്റ്റേഷനില്‍ കൊണ്ട് ചെന്ന് തിരിച്ചു കൊടുത്തു എന്നത് മറ്റൊരു സത്യം.
മറ്റൊരു ദിവസം പ്രക്കു തന്‍റെ വീട്ടു മുറ്റത്തു ഇരിക്കുകയായിരുന്നു. അപ്പോഴാണ് അകത്തു നിന്നും ഒരു നിലവിളി കേട്ടത്. ഓടി ചെന്ന് നോക്കിയ പ്രക്കു കണ്ടതു പത്തി നിവര്‍ത്തി നില്‍കുന്ന ഒരു സര്‍പ്പത്തെ. പ്രക്കുവിനെ കണ്ടു പേടിച്ച പോലെ, പാമ്പ് ഉടന്‍ മുറ്റത്തേക്ക് പാഞ്ഞു, പിറകെ കൊലവിളിയുമായി പ്രക്കുവും. പ്രക്കുവിന്റെ പ്രതീക്ഷക്കു വിപരീതമായി പാമ്പ് ഒരു റൈറ്റ് ടേണ്‍ എടുത്തു തൊട്ടടുത്തുള്ള കുളത്തിലേക്ക് എടുത്തു ചാടി. താന്‍ രക്ഷപെട്ടു ,ഇനി ഒരുത്തനും തന്നെ ഒരു ചുക്കും ചെയ്യാനാവില്ല എന്ന അഹങ്കാരത്തോടെ പാമ്പ് പ്രക്കുവിനെ നോക്കി. പാമ്പിനെ കൊല്ലാനുള്ള വഴികള്‍ പെട്ടന്ന് പ്രക്കുവിന്റെ മനസിലൂടെ മിന്നി മറിഞ്ഞു .ഒരു electronics എഞ്ചിനീയര്‍ പാമ്പിനെ കൊല്ലുംപോളും ടെക്നിക്കല്‍ ആയി കൊല്ലണം അല്ലോ. അവന്‍ ഉടനെ വീടിന്റെ പുറകിലേക്ക് ഓടി. തിരിച്ചു വന്ന അവന്‍റെ കയ്യിലെ രണ്ടു നീളമുള്ള വയറുകള്‍ ഉണ്ടായിരുന്നു. അവന്‍റെ വരവ് കണ്ട പാമ്പിനു ഞെട്ടി തരിച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. കൊലചിരിയും ആയി അവന്‍ ആ വയറുകള്‍ കുളത്തിലേക്ക് ഇട്ടു. കറന്റ് അടിച്ചു പാമ്പ് ജീവന്‍ വെടിയുമ്പോള്‍ അവന്‍ ഒരു കൊലയാളിയുടെ നിര്‍വൃതിയോടെ അത് നോക്കി നിന്നു.
4 comments:
EE katha Aamir khan arinjirunenkil, prakuvineyum kooti 4 idiots ennayaneyum padam..
Adipoli macha adipoli.. prakku ithrekku kidilam kathapathram ayrunno?.. nee ezhuthu nirtharuthu.. iniyum ezhuthuka.. ezhuthikodeyirukkuka.. ithu vayikkumbol.. engineering 4 varshathinu pakaram 10 varsham ayirunnegil ennu mohichu poyi..
Hi ArunG, very well written.... :)
Hi, cronji,
PRAKUVINTE 11KV linile PUSHUPum and PULLUPum, Attile (Puzhayile/Thottile) sthree kalude kuliyum nee manapoorvam ezhuthathirunnathano atho marannu poyathano ???
Thante blog Kurachi nerathekkenkilum CEK lifilekku kottikondu poyi..oro karyangal mandatharangalum orthoortho chirichu..koottathil officile randu manikkurum poyi...Enthirunnalum GOOD WORK, nalla avalambam, keep it up BUT one thing, "ninakkithinellam time evidunnaadai..."
Regards
VIJAYAKUMAR
Post a Comment