St Johns ഹോസ്റ്റല്‍ .പേര് പോലെ തന്നെ saints ആയിരുന്നു ആ ഹോസ്റെല്ലില്ലേ അന്തേവാസികള്‍ എന്ന് വിചാരിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. തനി ചെകുത്താന്മാര്‍ തന്നെ. സീനിയേര്‍സ് ഇല്ലാതിരുന്നതിനാല്‍ ഹോസ്റ്റലില്‍ എന്നും നല്ല മേളമായിരുന്നു. മിക്കവരും അടുത്ത സുഹൃത്തുക്കള്‍ .എന്‍റെ റൂമിലാണ് ജെസ്റ്റിനും, സച്ചുവും, പ്രവീണും . രമേശ് ഞങ്ങളുടെ തൊട്ടടുത്തെ റൂമിലെ ഒരേ ഒരു അന്തേവാസി .പേര് യഥാര്‍ത്ഥം അല്ല . മറ്റുള്ളവരില്‍ നിന്നും വേറിട്ട ഒരു സ്വഭാവം , അവനുമായി ഞങ്ങളുടെ റൂമിലെയും ,അത് പോലെ തന്നെ മറ്റു സഹറൂമികളും അല്ലറ ചില്ലറ അസ്വാരസ്യങ്ങള്‍ പതിവായിരുന്നു .
ഹോസ്റെല്ലില്ലേ വാര്‍ടെനും, അതെ സമയം പാചകവും ചെയ്യുന്നത് ബാലന്‍ ചേട്ടന്‍ ആയിരുന്നു. സ്ഥിരമായ്യി നാല് മണിക്ക് കൊണ്ട് വരുന്ന പഴംപൊരി നേരത്തെ പോയി അടിച്ചു മാറ്റി മുറിക്കകത്ത് കൊണ്ട് പോയി ഒളിപ്പിച്ചു വെക്കുന്ന ഒരു നല്ല സ്വഭാവം രമേഷിനുണ്ടായിരുന്നു.Recession ഒക്കെ അവന്‍ മുന്‍കൂട്ടി കണ്ടിരുന്നു എന്ന് തോന്നുന്നു. അതിനാല്‍ ബാലന്‍ ചേട്ടനും ഇവനോട് ചെറിയ അസ്വാരസ്യം ഉണ്ടായിരുന്നു.
ടൈറ്റസ് നങ്ങളുടെ റൂമിലെ ഒരു സ്ഥിരം സന്ദര്‍ശകന്‍ ആണ്. മറ്റുള്ളവരെ പോലെ രമേശിനോട് അവനും വാക്കേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ദിവസം ഞങ്ങള്‍ എല്ലാരും റൂമിലിരിക്കുന്ന സമയം, ആരോ ഉച്ചത്തില്‍ സംസാരിക്കുന്ന ശബ്ദം കേട്ട് ഞങ്ങള്‍ റൂമിന്റെ വെളിയില്‍ ഇറങ്ങി .രമേഷിന്റെ മുറിക്കു വെളിയില്‍ ഒരാള്‍ക്കൂട്ടം. അത് കൂടാതെ മൂക്ക് തുളക്കുന്ന ഒരു നാറ്റവും. രമേഷിന്റെ മുറിയില്‍ അത്തപ്പൂവിട്ട പോലെ ഒരു ചീമുട്ട പൊട്ടി കിടക്കുന്നു, അടുത്ത് തന്നെ രോഷാകുലന്‍ ആയി രമേഷും.ആരാണത് ചെയ്തതെന്ന് ആര്‍ക്കും ഒരു പിടിയും ഇല്ല. രോഷം അടങ്ങിയപ്പോള്‍ രമേശ് ബക്കെട്ടും എടുത്തു കൊണ്ട് വന്നു റൂം മൊത്തം ക്ലീന്‍ ചെയ്തു. ബക്കെറ്റ് തിരിച്ചു വെച്ചിട്ട് വന്നു റൂം തുറന്നപ്പോള്‍ അതാ വീണ്ടും അതെ സ്ഥാനത് മറ്റൊരു അതിമാനോഹാരമായ അത്തപ്പൂ .ചുറ്റിനും നിന്നവര്‍ ചിരി അടക്കിയപ്പോള്‍ രമേശ് ബാലന്‍ ചേട്ടന്റെ റൂമിലേക്ക് പാഞ്ഞു. കതകില്‍ അതിശക്തിയായ്യി മുട്ടി വിളിച്ചു. ഉറക്കചവടില്‍ കതകു തുറന്ന ബാലന്ചെട്ടന്‍ അവന്‍റെ നിഷ്കളങ്കമായ സംശയം പ്രകടിപ്പിച്ചു. " ചേട്ടാ ചേട്ടന്‍ എന്റെ റൂമില്‍ മൊട്ട ഇട്ടോ" . പിന്നെ അവിടെ കേട്ട ബാലന്‍ ചേട്ടന്റെ തെറി അഭിഷേകം രമേശ് അവന്‍റെ ജന്മത്തില്‍ മറക്കാന്‍ വഴിയില്ല. ശ്രുതി മധുരമായ ഒരു പാട്ട് കേട്ട നിര്‍വൃതിയോടെ അവന്‍ ബക്കെട്ടുംഎടുത്തു റൂമിലേക്ക് മടങ്ങി . അന്ന് അവന്‍റെ റൂമില്‍ ചീമുട്ട മിസൈല്‍ പിന്നെ വീണില്ല.
ഞങ്ങള്‍ എല്ലാരും , അത് ചെയ്ത ആളെ മനസ്സാല്‍ അഭിനന്ദിച്ചു കൊണ്ടും, ആരായിരിക്കും അത് ചെയ്തതെന്ന കൂലംക്രിശമായ ചര്‍ച്ചയിലും റൂമിലേക്ക് മടങ്ങി. ഈ സംഭവങ്ങള്‍ ഒക്കെ നടെന്നപ്പോള്‍ ഞങ്ങളുടെ റൂമിലേക്ക് പോയ്യിയും വന്നുമിരുന്ന ടൈട്ടസിനെ ഞങ്ങള്‍ക്ക് സംശയം തോന്നി, അവന്‍ അത് സമ്മതിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും .
പിറ്റേ ദിവസം കോളേജ് വിട്ടു നേരത്തെ വന്ന ഞാന്‍ മുറിയില്‍ ആരെയും കണ്ടില്ല. ഹോസ്റെല്ലിന്റെ പുറകിലേക്ക് ഇറങ്ങിയ്യ ഞാന്‍ കണ്ടെത് നാല് കയ്യുള്ള ഒരു ഭയാനക ജീവിയ്യെ. എന്റെ സഹാറൂമികള്‍ ടൈറ്റസിന്റെ നിര്‍ദേശ പ്രകാരം ഒന്നിന് മേലൊന്നായി കയറി വെന്റില്ലഷനിലൂടെ അടുത്ത ചീമുട്ട എറിയാനുള്ള പുറപ്പാടാണ്. തന്റെ വീട്ടില്‍ നിന്നും മുട്ട കൊണ്ട് വന്നു റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ വെച്ച് ചീയ്യിച്ചാണ് ടൈറ്റസ് മുട്ട മിസൈല്‍ സൃഷ്ട്ടിചെത് .സാക്ഷി ആയ എന്നെ കുറ്റകൃത്യത്തില്‍ പങ്കാളി ആക്കാനായി ,വാച്മാന്‍റെ പണി ഏല്‍പ്പിച്ചു ടൈറ്റസ് തന്റെ കൃത്യത്തില്‍ വ്യാപ്രിതനായി.റൂം പൂട്ടിയതിനാല്‍ ടൈറ്റസിന് അവസാന മിസൈല്‍ വിക്ഷേപിക്കാന്‍ സാധിച്ചിരുന്നില്ല . അതായിരുന്നു അവസാനം പരസഹായത്തോട് കൂടി അവന്‍ ആ കൃത്യം നിര്‍വഹിക്കാന്‍ തീരുമാനിച്ചത് . വെന്റില്ലറേനോട് ചേര്‍ന്നായിരുന്നു ബെഡ് എന്നതിനാല്‍, അല്പം ആഞ്ഞു മുട്ട എറിയാന്‍ ആയിരുന്നു ടൈട്ടുസ്ഇന്റെ ഉപദേശം. എന്റെ സഹറൂമികള്‍ അങ്ങനെ തന്നെ ചെയ്യുകെയും ചെയ്തു. കൃത്യത്തിനു ശേഷം ഞങ്ങള്‍ അവിടെ നിന്നും കുറച്ചു നേരത്തേക്ക് മുങ്ങി.
കുറച്ചു മണിക്കൂറുകള്‍ക്കകം ഞങ്ങള്‍ തിരിച്ചു വന്നെപ്പോള്‍ ഹോസ്റ്റലില്‍ എല്ലാം ശാന്തം. പക്ഷെ ഞങ്ങളുടെ പ്രതീക്ഷ അല്പം തെറ്റിപ്പോയി, മിസ്സൈലിന്റെ projectile അല്പം മാറിപ്പോയി. കട്ടിലിനു പകരം ചീമുട്ട വന്നു വീണത് രമേഷിന്റെ മേശ പുറത്തു. Mechanicsum ,ഗ്രാഫിക്സും എല്ലാം bulls eye ആയി കിടക്കുന്നു. വെറുതെ ആവില്ല ഞങ്ങളില്‍ പലര്‍ക്കും ആ കൊല്ലം ഈ വിഷയങ്ങള്‍ suppley അടിച്ചത് .
0 comments:
Post a Comment