ഇന്ന് ഫെബ്രുവരി 12 . വര്‍ഷങ്ങള്‍ കടെന്ന് പോയത് എന്ത് പെട്ടെന്നായിരുന്നു . അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസം ഇന്നും മരിക്കാത്ത ഓര്‍മയായി മനസ്സിലുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന് ഞങ്ങളെ വിട്ടകെന്ന ആ ദിവസം.
തിരുവല്ലയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ ഞാലികണ്ടം എന്ന ചെറിയ ഒരു കവല. അവിടെയുള്ള ഒരു പഴയ ക്രിസ്ത്യന്‍ തറവാട് വീട്ടിലായിരുന്നു ഞങ്ങള്‍ എട്ടു സുഹൃത്തുക്കള്‍ താമസത്തിനായി തിരഞ്ഞെടുത്തത് .റോഡിലേക്ക് ചരിഞ്ഞു നിന്നിരുന്ന മാവില്‍ കല്ലെറിഞ്ഞും , കോളേജ് വിട്ടു വന്നു ഊതി വീര്‍പ്പിച്ച കുട്ടികള്‍ക്കായുള്ള പന്തില്‍ ആവേശകരം ആയ വോള്ളിബോള് കളിയും , പാതിരാ വരെയുള്ള ഇരുപത്തെട്ടു കളിയുമായി ദിവസങ്ങള്‍ പോയത് പെട്ടെന്നായിരുന്നു.
ഫൈനല്‍ പ്രോജെക്ക്ടിനായി പലരും പല സ്ഥലത്തായിരുന്ന സമയം . ഒരു മാസത്തെ പ്രോജെക്ക്ടിനു ശേഷം ഞാനും ലിനുവും നവലും എറണാകുളത് ഫൈനല്‍ ഡോകുമെന്റ്സ് തയാറാക്കുന്ന തിരക്കിലായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ നേരം ഇരുട്ടി. തിരിച്ചു തിരുവല്ലയിലേക്ക് പോകാന്‍ ട്രെയിനും മിസ്സ് ആയി . ജസ്റ്റിന് ഇന്റെ വീട് അടുത്തായിരുന്നതിനാല്‍ ഞങ്ങള്‍ അങ്ങോട്ട് പോയ്യി . ആ രാത്രി ഞങ്ങള്‍ അവിടെ ചിലവഴിച്ചു. പിറ്റേ ദിവസം ഞങ്ങളും ജസ്റ്റിന്ഉം അവന്റെ വീട്ടില്‍ നിന്നും തിരുവല്ലയിലേക്കായി തിരിച്ചു . ഞങ്ങള്‍ക്ക് ആ വീട്ടിലേക്കു നിറചിരിയുമായി ഇനി ഒരിക്കലും കടന്നു ചെല്ലാന്‍ കഴിയില്ല എന്ന് അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.
മനസ്സില്‍ ഒരുപാട് പ്രതീക്ഷകളും ആയി പുതിയ engg ബാച്ച് കോളേജില്‍ വന്ന സമയം ആയിരുന്നു അത് . ഞങ്ങള്‍ ഫൈനല്‍ യീര്സിന്റെ അവസാന വര്‍ഷവും പുതിയ കുട്ടികളുടെ ആദ്യ വര്‍ഷവും . ഒരു കൂട്ടര് തങ്ങളുടെ കൂട്ടുകാരെ പിരിയുന്ന വിഷമത്തില്‍ ആയിരിക്കുമ്പോള്‍ മറ്റു കൂട്ടര് പുതിയ കൂട്ടുകാരെ കണ്ടെത്തിയതിലുള്ള ആഹ്ലാദത്തില്‍ ആയിരിക്കുന്ന സമയം . വീട്ടില്‍ നിന്നും ആദ്യമായി ഒരു പുതിയ മൊബൈല്‍ വാങ്ങി തന്നത് അപ്പോള്ളാണ് . ഞങ്ങളുടെ ഹോസ്റ്റലില്‍ ആദ്യത്തെ മൊബൈല്‍.
ആ ദിവസം ഞാനും മറ്റൊരു സുഹൃത്തും ഉച്ച ഭക്ഷണവും കഴിച്ചു കോളേജ് ഇരിക്കുന്ന കുന്നിന് മുകളിലേക്ക് കയറി വരികയായിരുന്നു .ജസ്റ്റിന് മുകളില്‍ നിന്ന് ഓടി വന്നു മൊബൈല്‍ കൊടുക്കുമോ എന്ന് ചോദിച്ചു ? അന്ന് ഒരു കാര്യമേ ഞാന്‍ ആവശ്യപെട്ടുള്ളൂ . കൊണ്ട് പോകുന്നതൊക്കെ കൊള്ളാം മൊബൈല്‍ കേടക്കരുതെന്നു . മൊബൈലും ആയി ബൈക്കില്‍ അവന് യാത്ര പറഞ്ഞു പോകുമ്പോളുള്ള അവന്റെ ഹൃദ്യം ആയ ചിരി ഇന്നും ഓര്‍മയുണ്ട്.
വീട്ടിലേക്കു പോകാനായി ഞങ്ങള്‍ ബസ് കാത്തു നില്ക്കുമ്പോള് ആണ് ബൈക്ക് അപകടത്തിന്റെ വാര്‍ത്ത ഞങ്ങള്‍ അറിയുന്നത്. ആര്‍ക്കും ഒന്നും സംഭവിച്ചു ഇരിക്കരുതേ എന്ന പ്രാര്‍ഥനയും ആയി ഹോസ്പിടളില്ലേക്ക് പോകുമ്പോള്‍ ആണ് ഒരാള്‍ക്ക് സീരിയസ് ആണെന്ന് വഴിയാത്രക്കാര്‍ പറഞ്ഞത് . അവരുടെ വിവരണത്തില്‍ നിന്ന് അത് ജസ്റ്റിന് ആണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി . പിന്നീടുള്ള മണിക്കൂറുകള്‍ പ്രാര്‍ത്ഥനയും പ്രതീക്ഷയും ആയി കടന്നു പോയ്യി. കോളേജ് മുഴുവനും അന്ന് അവിടെ ഉണ്ടായിരുന്നു. രാത്രിയില്‍ ആര്‍ക്കും ഒരു പോള കണ്ണടക്കുവാന്‍ കഴിഞ്ഞില്ല . ജസ്റ്റിന് ഇന്റെ അച്ഛനെ സമാധാനിപ്പിക്കാനുള്ള ധൈര്യം പോലും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.
അഭിജിത്ത് എന്റെ കയ്യില്‍ അപ്പോളാണ് എന്റെ മൊബൈല്‍ കൊണ്ട് തന്നതു.ജസ്റ്റിന് വാക്ക് തന്നത് പോലെ ഒരു കേഡും പറ്റാതെ. അവസാനം ആയി ഞാന്‍ അവനോടു ആവശ്യപെട്ട ഒരേ ഒരു കാര്യം. മറ്റെതിനെക്കാലും അവന്റെ ജീവന് ആയിരുന്നു ഞങ്ങള്‍ക്ക് വിലപ്പെട്ടത് എന്ന് എന്തെ ദൈവം അറിയാതെ പോയി .
ഇന്ന് ഫെബ്രുവരി 12 , 2010. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസം അവന് ഞങ്ങളെ വിട്ടു പോയി . ഞങ്ങളുടെ പ്രാര്‍ഥനക്കും പ്രതീക്ഷകള്‍ക്കും ചെവിയോര്‍ക്കാതെ . പക്ഷെ ഇന്നും മറയാത്ത ഓര്‍മ്മ ആയി അവന് ഞങ്ങളുടെ മനസ്സില്‍ ഉണ്ട് , അതിലും ഉപരി അവന്റെ മറയാത്ത ചിരിയും ...അതങ്ങനെ തന്നെ നിലനില്ക്കുകെയും ചെയ്യും, എന്നെന്നും ....
ഞങ്ങളുടെ പ്രിയപ്പെട്ട ജെസ്റ്റിയാ നിന്നെ ഓര്‍മ്മിച്ചു കൊണ്ട് ...
Njalikandam brothers
1 comments:
Priyapetta Justiyaa,
Nee illathe 6 aam varshavum kadannu poyyi.
Wi not forget you ever....
Post a Comment