Tuesday, July 21, 2020

ഊഴം

മഴയുടെ മർമ്മരങ്ങളിൽ എവിടെയോ കേൾക്കാതെ പോയ വിതുമ്പലിൽ,
അടുക്കള ചുവരിലെ പുകകറകളിൽ  എവിടെയോ മറഞ്ഞു പോയ വിയർപ്പിൽ,
കുരുന്നു ചിരികൾക്കിടയിൽ എവിടെയോ കാണാതെ പോയ കണ്ണീരിൽ,

ഇവിടെയെല്ലാം കണ്ടെത്തി ഞാൻ എൻ വിജയത്തിൻ ചവിട്ടു പടികൾ.

ഇനി എൻ്റെ ഊഴമാണ് നിനക്കു പടിയാകുവാൻ....

ഇനി എൻ്റെ ഊഴമാണ് നിനക്കു തുണയാവുകാൻ....
Share: