ഈ ഒരൊറ്റ സിനിമ കാണാനാണ് കഷ്ടപ്പെട്ടു പുതിയ മെയിൽ ഐഡി ഉണ്ടാക്കി പ്രൈo എടുത്തത്. ബെസോസിന് അങ്ങനെ മാസാമാസം ചെലവിന് കൊടുക്കേണ്ടല്ലോ
കുറ്റം പറയരുതല്ലോ, അതിമനോഹരമായ ഛായാഗ്രഹണവും കാതിനു ഇമ്പം പകരുന്ന ഗാനങ്ങളും ബീജിയവും. ഇതൊഴികെ പടത്തിനു ജീവനില്ലാത്തത് പോലെ തോന്നി.
ഒരു ലൗ സ്റ്റോറയിൽ ഏറ്റവും അധികം വേണ്ടത് കഥാപാത്രങ്ങൾ പ്രണയം ഈട്ടി ഉറപ്പിക്കുന്ന വഴി ആണ്. എന്നാൽ ഈ സിനിമയിൽ ആദ്യ കാഴ്ചയിൽ, അതായത് ബസിൽ വെച്ചു അവർ കാണുമ്പോൾ തന്നെ പ്രണയം മോട്ടിട്ടു കഴിഞ്ഞിരിക്കുന്നു. അടുത്ത കണ്ടുമുട്ടലിൽ ഗാഢപ്രണയത്തിൽ ആകുകയും ചെയ്യുന്നു.
സിദ്ദിക്കിന്റെ നെഞ്ചത്തടി ആണ് മറ്റൊരു ഹൈലൈറ്. സുജാത സൂഫിയെ ഉപേക്ഷിച്ചു തിരിച്ചു വന്നതിൽ കുറ്റം പറയാനില്ല.
സിനിമയിൽ നായകനേക്കാൾ ഉപരി ശവക്കുഴി വെട്ടുന്ന ആൾക്ക് കൂടുതൽ ഡയലോഗു കൊടുത്തത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല.
സ്വന്തം കാമുകനെ അവസാനം ഒരു നോക്കു കാണാൻ സ്വന്തം ഭാര്യയെ കൊണ്ടു വന്ന ഭർത്താവിനോടും വീട്ടുകാരോടും വെറുതെ കലഹിക്കുന്ന നായിക. സ്വന്തം മകൾ മറ്റൊരു രാജ്യത്തു ഒറ്റപ്പെട്ടു നിൽക്കുമ്പോൾ പാസ്പോര്ട്ട് ഒളിച്ചു വെച്ചു, ഭർത്താവിനെ കൊണ്ടു മുൻ കാമുകന്റെ ശവക്കുഴി മാന്തിച്ചു തികച്ചും ഭൗതികമായ ഒരു വസ്തു കല്ലറയിൽ നിക്ഷേപിക്കാൻ നായിക കാണിക്കുന്ന ആവേശം എനിക്ക് തീരെ മനസിലാകുന്നില്ല.
അവസാനം ചെറുപ്രായത്തിൽ തന്നെ, തന്നെ ഓർത്തു വെന്തു ഉരുകി മരിച്ച കാമുകനെ ഒറ്റ പകൽ കൊണ്ടു ഓർത്തെടുത്ത് ആ രാത്രി കൊണ്ടു തന്നെ മറന്നു , സ്വന്തം ഭർത്താവിന്റെ(കുഴി മാന്തിച്ചത് ഒക്കെ അദ്ദേഹം മറന്നിരിക്കുന്നു) നന്മ തിരിച്ചറിഞ്ഞു അവൾ വീണ്ടും വിദേശത്തേക്ക് പറക്കുന്നു...
പ്രണയം ഊട്ടി ഉറപ്പിക്കുന്ന രംഗങ്ങളും, നായികയിൽ കുറെ മനുഷ്യത്വവും ഉൾകൊള്ളിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ കൊറോണ കാലത്തു മികച്ച ഒരു സിനിമ നൽകാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞേനെ...
P.S: മോൻ ദുബൈക്കു പൊക്കോ, പാസ്പോർട്ട് കിട്ടുമ്പോൾ ഞങ്ങൾ അയച്ചു തരാം എന്ന കലരഞ്ജിനിയുടെ ഡയലോഗു കലക്കി.
1 comments:
ഈ ഒരൊറ്റ സിനിമ കാണാനാണ് കഷ്ടപ്പെട്ടു പുതിയ മെയിൽ ഐഡി ഉണ്ടാക്കി പ്രൈo എടുത്തത്.
Post a Comment