നാല് മണി ആയെ ഉള്ളൂ. എങ്കിലും
അതികലശാലായ വിശപ്പ്...കഠിനമായ വെയിലിൽ നിന്നും രക്ഷ തേടി ഒരു AC ഹോട്ടലിൽ തന്നെ കയറി..
പോക്കറ്റിൽ ആണേൽ പൈസയും കമ്മി...തലയിൽ പുട്ട് കലം കമത്തിയ പോലെ ഒരു തൊപ്പി വെച്ച് ഒരു ചേട്ടൻ വന്ന് മെനു തന്നു...വടയും പഴംപൊരിയും ഒന്നുമില്ല, sandwich മാത്രം...ഇതിനായിരുന്നോ ചേട്ടാ ഇത്ര വലിയ മെനു തന്നത്...വെറും 50 rs മാത്രം...എന്തായാലും വരട്ടെ, ഉള്ളത് ശാപ്പിടാം..
കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു നെടുകെ മുറിച്ച 2 പച്ച ബ്രഡ്. ഇടയ്ക്കു കുറച്ചു പച്ചിലയൊക്കെ ഇട്ടിട്ടുണ്ട്...വീട്ടിലെ കുറിഞ്ഞി പശുവിനു ഇതിലും നല്ല മെനു ആണ്...
പച്ച ബ്രഡ് തൊണ്ടക്കു കുടുങ്ങി ചാവേണ്ട എന്ന് കരുതി സ്ഥിരം പല്ലവി എടുത്തു..ചേട്ടാ ഇച്ചിരി ചാറ്... അയാൾ രൂക്ഷമായി നോക്കി പറയാതെ പറഞ്ഞു, bloody country fellow. സാധാരണ ആളുകൾ ഒരു ചുമന്ന പേസ്റ്റ് മുക്കിയ ഇത് കഴിക്കാറ്. ആ പണ്ടാരം, ചേട്ടൻ തന്നതുമില്ല...അതിന്റെ പേരോട്ട് വായിൽ വരുന്നതുമില്ല പുല്ല്....രണ്ടും കല്പിച്ചു ചേട്ടനെ വിളിച്ചു.അതെ ഇതിന്റെ കൂടെ തക്കാളി അരച്ച് പിഴിഞ്ഞ് ഒരു ചാറ് തരാറില്ലേ? തൊപ്പിക്കാരന് മനസിലായില്ല എന്ന് തോന്നുന്നു....ഒന്ന് ചിന്തിച്ച ശേഷം അയാൾ അകത്തേക്ക് പോയി...
10 മിനിറ്റിനു ശേഷം ചേട്ടൻ ദാ വരുന്നു, നല്ല ഒന്നാന്തരം ചൂട് പറക്കുന്ന തക്കാളി കറിയും കൊണ്ട്...പോക്കറ്റിൽ കിടന്ന 50 രൂപ മറ്റൊരു 50 രൂപയോട് പറഞ്ഞു..വാടാ നമുക്ക് ഒരുമിച്ചു പോകാം...

2 comments:
Ketchup അഥവാ തക്കാളി കറി...
Kollaaam :)
Post a Comment