കുട്ടിക്കാലം തൊട്ടേ അവന്‍റെ പല്ല് കുറച്ചധികം പൊങ്ങിയതായിരുന്നു. ഉള്‍കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ബോട്ടിന്റെ മുന്‍വശം കണക്കേ അത് മുന്നോട്ടു തള്ളി നിന്നു. അവന്‍ വളരും തോറും അവന്‍റെ പല്ലും വളര്‍ന്നു തുടങ്ങി. പല്ല് കാരണം സ്കൂളില്‍ നിന്ന്‍ അവനു പല തവണ തല്ലു കിട്ടി തുടങ്ങി....ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുമ്പോള്‍ കിണിച്ചോണ്ടിരിക്കുന്നോടാ എന്ന് പറഞ്ഞായിരുന്നു തല്ല്.."ടീച്ചറെ അവന്‍ എപ്പോഴും അങ്ങനാ" എന്ന് കൂട്ടുകാര്‍ വിളിച്ചു പറയുമ്പോള്‍ മാത്രമേ ടീച്ചര്‍ അമളി മനസിലാകിയിരുന്നുള്ളൂ. അത് അവനു ഗുണം ചെയ്തു. ആ വര്‍ഷത്തെ പരീക്ഷ പേപ്പര്‍ കിട്ടിയെപ്പോള്‍ തെറ്റ് ഉത്തരതിന് ഉള്‍പടെ ഫുള്‍ മാര്‍ക്ക്...അവനു മാത്രമല്ല പല്ല് കാരണം പണി കിട്ടിയത്...കളിച്ചു കൊണ്ടിരിക്കെ അവന്‍റെ കൊന്ദ്രമ്പല്ല് കൊണ്ട് തലയ്ക്കു സ്ടിച്ചു ഇടാന്‍ ഭാഗ്യം ചെയ്ത കൂട്ടുകാര്‍ക്കും കൂടി ആയിരുന്നു...ഇത്രെയും ആയപ്പോള്‍ പല്ല് പിടിച്ചു കെട്ടിയിട്ടെ വേറെ ബാക്കി കാര്യമുള്ളൂ എന്ന് വീട്ടുകാര്‍ തീരുമാനിച്ചു...എന്നാല്‍ വേലികള്‍ ഒന്നും തനിക്കു പുത്തരിയല്ല എന്ന് തെളിയിച്ചു പല്ല് കമ്പി പൊളിച്ചു വളര്‍ന്നു കൊണ്ടേ ഇരുന്നു...പല്ലിനു സ്വന്തമായി ജീവന്‍ ഉണ്ടോ എന്ന് വരെ അവന്‍ സംശയിച്ചു...
കാലം പിന്നേം ആനവണ്ടിയില്‍ കേറി മുന്നോട്ടു പാഞ്ഞു..അവന്‍ കലാലയത്തില്‍ എത്തി പെട്ടു...കുട്ടിത്തത്തിന്റെ നിഷ്കളങ്കത മാഞ്ഞു തുടങ്ങിയിരുന്നു...അവനില്‍ നിന്ന് മാത്രമല്ല സഹപാഠികളില്‍ നിന്നും...മെലിഞ്ഞ ശരീരവും, ആറടി പൊക്കവും, കൊന്ദ്രമ്പല്ലും ആയി മൊത്തത്തില്‍ മാങ്ങ പറിക്കുന്ന തോട്ടിയുടെ രൂപത്തില്‍ അവതരിച്ച അവനെ സഹപാഠികള്‍ കൗതുകത്തോടെ നോക്കി...ഫുട്ബോള്‍ കളിക്കാന്‍ അറിയാത്ത അവനെ പോസ്റ്റ് ആക്കാന്‍ വരെ ആരും തുനിഞ്ഞില്ല, പന്ത് പൊട്ടുമോ എന്നാ ഭയം.......കൂട്ടുകാരുടെ നിര്‍ദേശ പ്രകാരം ഒരിക്കല്‍ കൂടെ വേലി കെട്ടാന്‍ അവന്‍ തീരുമാനിച്ചു..ഇത്തവണ നല്ല TMT കമ്പി ആണെന്ന് തോന്നുന്നു ഡോക്ടര്‍ ഇട്ടത്...പല്ല് ആദ്യമായി തന്നിഷ്ടം വെടിഞ്ഞു
തുടങ്ങി..അവന്‍ വളര്‍ന്നത് പോലെ പല്ലും വളര്‍ന്നു mature ആയി കാണും...കോളേജ് വിടുമ്പോള്‍ ഓട്ടോഗ്രാഫ് ബുക്കില്‍ ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത ഒരു സഹപാഠി ആയ പെണ്‍കുട്ടി കുറിച്ചു...അവന്‍ എപ്പോളും pleasant ആണത്രേ....
വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു. MNCയില്‍ ജോലി നേടാന്‍ കുറച്ചൊന്നു ഒതുങ്ങിയ പല്ല് തടസ്സം ആയെങ്കിലും എങ്ങനെയൊക്കെയോ അവന്‍ കയറിപ്പറ്റി...കല്യാണം ആയിരുന്നു അടുത്ത കടമ്പ...ഓണ്‍ലൈന്‍ മാട്രിമോണികള്‍ വീണ്ടും അവന്‍റെ രക്ഷക്കെത്തി...പല പെണ്ണ് കാണാലുകളും അങ്ങനെ ഒഴിവായി കിട്ടി...അവനു കിട്ടാതെ പോയ എത്രെയോ ലഡ്ഡുവും ജിലേബിയും ചില്ലലമാരയില്‍ ഇരുന്നു ഈച്ച അരിച്ചു കാണും...അവസാനം പല്ല് തെല്ലോന്നോതുക്കി ഗൌരവ ഭാവത്തില്‍ ഇരുന്നു അവന്‍ ഒരു പെണ്ണു കണ്ടു...നല്ല ഗൗരവക്കാരനായ മരുമോനെ പ്രതീക്ഷിരുന്ന പെണ്ണു വീട്ടുകാര്‍ അവനു പെണ്ണിനെ കെട്ടിച്ചും കൊടുത്തു...
ഒരിക്കൽ കടൽ കാറ്റേറ്റ് ഭാര്യയുടെ കയ്യ് പിടിച്ചു മനസ്സ് നിറഞ്ഞു അവന്‍ ബീച്ചിലൂടെ നടന്നു... എതിരെ വന്ന ഒരു പെണ്‍കുട്ടി അവനെ നോക്കി ചിരിച്ചു...ഭാര്യ മൊഴിഞ്ഞു "ഏതാ മനുഷ്യാ ആ പെണ്ണ് ". പണ്ട് ടീച്ചറുടെ കയ്യില്‍ നിന്ന് കിട്ടിയ തല്ലിന്റെ വിങ്ങല്‍ അവന്‍ ഓര്‍മിച്ചു പോയി...

3 comments:
Childhood stories
Palline vare veruthe vidaatha ninte bhaavanakku oru salute :)
Good
Post a Comment