Wednesday, March 9, 2016

നിറച്ചാർത്ത്‌...


ചിത്രകാരന്‍റെ ചായകൂട്ടുകള്‍ ക്യാന്‍വാസില്‍ ചിത്രങ്ങളായി മാറി കഴിഞ്ഞിരുന്നു...അവന്‍റെ മനസ്സും ഒരു
ഒഴിഞ്ഞ ക്യാന്‍വാസ് പോലെ ആയി തീര്‍ന്നിരുന്നു..വിശപ്പ്‌ അവനെ അലട്ടി തുടങ്ങിയിരുന്നു...വിശപ്പിനെ
വെല്ലാന്‍ അവനു ചിത്രരചന ആയിരുന്നു തുണ... ഇന്നിപ്പോള്‍ വിശപ്പടക്കാന്‍ ഭക്ഷണം തന്നെ
വേണ്ടിയിരിക്കുന്നു ...

മുഷിഞ്ഞ കുറച്ചു നോട്ടുകള്‍ അവന്‍ മേശവിരിപ്പിനിടയില്‍ നിന്ന് കണ്ടെടുത്തു ...അതുമായി അവന്‍
ചായകടയിലേക്ക്‌ നടന്നു...റോഡരികില്‍ ഭിക്ഷ യാചിച്ചു ഒരു ഭിക്ഷക്കാരന്‍ ഇരിപ്പുണ്ടായിരുന്നു...തന്‍റെ
വേഷം കണ്ടാവാം വൃദ്ധന്‍ ഭിക്ഷ ചോദിച്ചില്ല... ഈ വൃദ്ധന്‍റെ ചിത്രം താന്‍ വരച്ചത് അവന്‍
ഓര്‍ത്തു...

ചായപീടികയില്‍ കണ്ണാടി ചില്ലിനുള്ളില്‍ കഴിഞ്ഞ ആഴ്ച കണ്ട അതേ നെയ്യപ്പം വീണ്ടും തന്നെ നോക്കി
പുഞ്ചിരിച്ചോ...തന്‍റെ ചിത്രങ്ങള്‍ പോലെ തന്നെ ആര്‍ക്കും വേണ്ട അടുക്കളകാരന്റെ ഈ സൃഷ്ടിയെ...ഭക്ഷണം
കഴിച്ചെന്നു വരുത്തി തിരിച്ചു മുറിയിലേക്ക് നടന്നു...

വിറ്റ് പോകാത്ത ചിത്രങ്ങളുടെ ഇടയിലേക്ക് തിരിച്ചു പോവാന്‍ അവനു തോന്നിയില്ല ... ഫ്ലെക്സില്‍
പതിഞ്ഞ സിനിമ പോസ്റ്ററുകള്‍ നാടടെ ഉയര്‍ന്നു നിന്നിരുന്നു...അവയ്ക്കിടയിലൂടെ മെല്ലേ അവന്‍ ലക്ഷ്യമേതുമില്ലാതെ നടന്നു നീങ്ങി....

അനാഥരായ വൃദ്ധന്മാര്‍ ഏറെയുള്ള ഒരു അമ്പലത്തിനു മുന്നില്‍ അവന്‍ എത്തി...അമ്പലനടയിലെ
വഞ്ചിപെട്ടിയില്‍ ഒരാള്‍ നൂറു രൂപ ഇടുന്നുണ്ടായിരുന്നു...പ്രാര്‍ഥിച്ചു കഴിഞ്ഞു പോകാന്‍ തുടങ്ങവേ ഒരു
വൃദ്ധന്‍ അയാളോട് ഭിക്ഷ യാചിച്ചു....പോക്കെറ്റ് ഇനുള്ളിലെ നൂറു രൂപ നോട്ടുകള്‍കിടയില്‍ അവന്‍ ഒരു
രൂപ നാണയം തിരഞ്ഞു...അത് കണ്ടു കിട്ടാത്തതിനാല്‍ അയാള്‍ ഭിക്ഷ നല്‍കാതെ മുന്നോട്ടു
പോയി...അമ്പലത്തിനുള്ളിലെ ഈശ്വരന് പിന്നെയും ഭക്തര്‍ കാണിക്ക സമര്‍പിച്ചു കൊണ്ടേ
ഇരുന്നു....ഇതെല്ലാം കണ്ടു നമ്മുടെ കലാകാരന്‍ പീടികത്തിണ്ണയില്‍ കയറി ഇരുന്നു....

അപ്പോള്‍ അമ്പലത്തില്‍ ഉച്ചപൂജക്കായി നട അടച്ചിരിക്കുക ആയിരുന്നു.....ഒരു ഓട്ടോ നിറയെ സഞ്ചികളും
ആയി ഒരാള്‍ അമ്പലനടയില്‍ വന്നിറങ്ങി...വൃദ്ധന്മാരുടെ കണ്ണുകളില്‍ ഒരു തിളക്കം നിറഞ്ഞു...സഞ്ചികളില്‍
നിന്ന് ഓരോ പൊതി ചോറ് അയാള്‍ ഭിക്ഷക്കാര്‍ക്ക് നല്കീ....ഭിക്ഷക്കാര്‍ക്ക് അയാള്‍ ചിരപരിചിതന്‍
ആണെന്ന് തോന്നി....സ്ഥിരമായി ഭിക്ഷകാര്‍ക്ക് ഭക്ഷണം കൊടുക്കുന്ന ആളാവണം... പക്ഷെ ആള്‍ ഒരു
സാധാരണകാരന്‍ ആണ്...ഭക്ഷണം നല്‍കി അതേ ഓട്ടോയില്‍ തിരിച്ചു പോയി...അമ്പലത്തില്‍ നിന്നും നട
തുറന്നതിന്റെ മണിനാദം മുഴങ്ങി...

ചിത്രകാരന്‍റെ മനസ്സില്‍ ഇപ്പോള്‍ ഒരു ഈശ്വരന്‍റെ ചിത്രം ഉണ്ടായിരുന്നു...അത് തന്‍റെ ക്യാന്‍വാസഇലേക്ക്
പകര്‍ത്താനായി അവന്‍ ധൃതിയില്‍ തന്‍റെ മുറിയിലേക്ക് നടന്നു...ആ ചിത്രം വില്പനക്കായിരുന്നില്ല....തന്‍റെ
ചുവരിലേക്കുള്ളതായിരുന്നു......
Share:

2 comments:

ArunG ~ അരുൺജി said...

ചിത്രകാരന്‍റെ ചായകൂട്ടുകള്‍ ക്യാന്‍വാസില്‍ ചിത്രങ്ങളായി മാറി കഴിഞ്ഞിരുന്നു...

Anto said...

Very touching .....cool :)