Friday, February 26, 2016

കാറ്റിനുമുണ്ടൊരു കഥ പറയാന്‍

കാറ്റിനുമുണ്ടൊരു കഥ പറയാന്‍, ദൂരങ്ങള്‍ താണ്ടിയ കഥ പറയാന്‍ ...
കാഴ്ചകള്‍ കണ്ടൊരു കഥ പറയാന്‍ ...
സുഗന്ദങ്ങള്‍ പരത്തിയ കഥ പറയാന്‍ ...

ആഴകടല്‍ തന്‍ മടിത്തട്ടില്‍ ജനിച്ചൊരു മാരുതന്‍, ദൂരെ കരയിലേക്ക് പാഞ്ഞടുത്തു ,
ഞാനെന്ന ഹുങ്ക് സഹ്യനില്‍ തട്ടി വീണുടഞ്ഞു
ഇളം കാറ്റായി ചുരങ്ങളും പുഴകളും നിറഞ്ഞോരു ഭൂമി തന്‍ ഭംഗി കണ്ടു മനം നിറഞ്ഞു.
രുചികൂട്ടിന്‍ സുഗന്ധം വീതിച്ചു നല്‍കി....
സംഗീതത്തിന്‍ സൗകുമാര്യം പകര്‍ന്നു നല്‍കി...

നഗരത്തിന്‍ ദുര്‍ഗന്ധം പേറി നടന്നു
ഇരുകാലികള്‍ തന്‍ ക്രൂരത കണ്ടു മടുത്തു ...
നാല്‍കാലി ശകടങ്ങള്‍ തന്‍ വിഷം ശ്വസിച്ചു .....
നഗര വാരിധി നടുവില്‍ നിശ്ചേഷ്‌ടയായി ....
Share:

2 comments:

ArunG ~ അരുൺജി said...

കാറ്റിനുമുണ്ടൊരു കഥ പറയാന്‍, ദൂരങ്ങള്‍ താണ്ടിയ കഥ പറയാന്‍ ...

Anto said...

really nice!!