Friday, February 19, 2016

ചിത്രശലഭം

ഇനിയും ചിറകു മുളക്കാത്ത ചിത്രശലഭമേ, നീ ഈ ഭൂമി തന്‍ ആകാശ മേലാപ്പില്‍ പറക്കുവാന്‍  ആശിക്കുന്നുവോ.
നിനക്ക് തേന്‍ നുകരുവാന്‍, പുഷ്പങ്ങള്‍ ഇന്ന് വിരളം
നിനക്ക് ചേക്കേറുവാന്‍ തളിരിലകള്‍ ഇന്ന് ശുഷ്കം
നിനക്ക് തണല്‍ ഏകുവാന്‍ മഴകാടുകള്‍ ഇന്ന് അന്യം
എന്തിന് നിന്നെ വേട്ടയാടാന്‍, കിളികളോ ഇന്ന് അപൂര്‍വ്വം...

ഇനിയും നീ പറക്കുവാന്‍ ആശിക്കുന്നുവെങ്കില്‍, നിനക്ക് തേന്‍ നുകരുവാന്‍, ശീതള പാനീയ കുപ്പികള്‍ ഉണ്ട്
നിനക്ക് ചേക്കേറുവാന്‍ മദ്യശാലകള്‍ തന്‍ ഇരുട്ടുണ്ട്
നിനക്ക് തണല്‍ ഏകുവാന്‍ മാനം മുട്ടും സൗധങ്ങള്‍ ഉണ്ട്
നിന്നെ വേട്ടായാടുവാന്‍ അണുപ്രസരണങ്ങള്‍  ഉണ്ട്........
Share:

2 comments:

ArunG ~ അരുൺജി said...

ചിറകു മുളക്കാത്ത ചിത്രശലഭമേ...

Anto said...

Simple but very contentful :)

Keep writing!!