Sunday, April 29, 2012

നമ്പോലന്‍

സുശീലം രാജ്യത്തെ നമ്പോലന്‍, എല്ലാര്‍ക്കും പ്രിയങ്കരന്‍ ആണ്. വൈദ്യന്‍ ഉണ്ടാക്കി കൊടുക്കുന്ന ശക്തി മരുന്നിന്‍റെ ബലത്തില്‍ നരുന്തു പോലെ ഇരുന്ന നമ്പോലന്‍ മസില്‍മാന്‍ ആയി മാറിയത് ക്ഷണ നേരം കൊണ്ടായിരുന്നു . ആ മസില്‍ കണ്ടു മോഹിച്ച സുശീലത്തെ തരുണീമണികള്‍ , ഉറക്കം നഷ്ടപ്പെട്ട് ചന്ദ്രനില്‍ കണ്ണും നട്ടിരുന്നു സ്വപ്നം നെയ്തിരുന്ന കാലം. നമ്ബോലന്റെ വര്‍ധിച്ചു വരുന്ന പ്രശസ്തി മുതല്‍ എടുക്കുവാന്‍ വേണ്ടി, രാജാവ് അവനെ സേനാധിപന്‍ ആയി നിയമിച്ചു. ഈ വാര്‍ത്ത‍ അറിഞ്ഞു ഏറ്റവും കൂടുതല്‍ വ്യാകുലതപെട്ടത്‌ നമ്ബോലന്‍ ആയിരുന്നു. ശരീരം പോലെ അല്ല തന്റെ ബുദ്ധി എന്നുള്ള സത്യം മറ്റാരും തിരിച്ചരിഞ്ഞിരുന്നില്ലെങ്കിലും അവനു അത് നല്ലവണ്ണം അറിയാമായിരുന്നു. രണ്ടും കല്പിച്ചു അവന്‍ ആ സ്ഥാനം ഏറ്റെടുക്കുവാന്‍ തന്നെ തീരുമാനിച്ചു.

അങ്ങനെ ആ ദിവസം വന്നെത്തി . അവനെ സല്കരിക്കാന്‍ വേണ്ടി രാജ്ജവ് ഒരു വിരുന്നൊരുക്കിയിരുന്നു . താങ്കളുടെ പ്രിയപ്പെട്ട നമ്പോലനെ ഒരു നോക്ക് കാണുവാന്‍ പെണ്മണികള്‍ തിക്കും തിരക്കും ഉണ്ടാക്കി, ഭടന്മാര്‍ക്ക് അവരെ ലാത്തി കൊണ്ട് അടിച്ചു ഓടിക്കേണ്ട സ്ഥിതി വിശേഷം വരെ ഉണ്ടായി. എന്നാല്‍ കൊട്ടാരത്തിനു അകത്തു എല്ലാം ശാന്തം ആയിരുന്നു . കൊട്ടാരത്തിലെ പാചകക്കാരന്‍ ആഹാര സാധനങ്ങള്‍ ഓരോന്നായി വിളമ്പി തുടങ്ങിയിരുന്നു. ഭാരതത്തിന്‍റെ വടക്കേ അറ്റത്ത് നിന്ന് രാജാവ് പ്രത്യേകം ക്ഷണിച്ചു വരുത്തിയ പാചകക്കാരന്‍  ആയിരുന്നു അന്ന് സദ്യ വിളമ്പിയത് .  അയാള്‍ അന്ന് പ്രത്യേകം ആയി തയാറാക്കിയ നെയ്മീന്‍ വറുത്തത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. നെയ്മീനെകാള്‍ ഏറെ, അതിനു മുകളില്‍ തൂകിയിരുന്ന വറ്റല്‍ പൊടി ആണ് നമ്പോലന്‍നു ഏറെ ഇഷ്ടപെട്ടത്‌. കൊതി സഹിക്ക വയ്യാതെ നമ്ബോലന്‍ അടുത്തിരുന്ന രാജാവിന്റെ പാത്രത്തിലേക്ക് നോക്കി വെള്ളമിറക്കി. ഒരു സുനാമി തിര വരുന്നത് കണ്ടു പേടിച്ച , രാജാവ്‌ പെട്ടന്നുതന്നെ പാചകക്കാരനെ വിളിച്ച് നമ്പോലന്‍നു നെയ്മീന്‍ കൊടുക്കാന്‍ പറഞ്ഞു. പക്ഷെ നമ്പോലന്‍നു വേണ്ടത് പൊടി ആയിരുന്നല്ലോ . ഹിന്ദി വശമില്ലാതിരുന്ന നമ്ബോലന്‍ ആകെ വിഷമത്തില്‍ ആയി, എങ്കിലും പണ്ട് പള്ളികൂടത്തില്‍ ചൂരല്‍ പുറത്തു നിര്‍ത്തി മാഷ്‌ പഠിപ്പിച്ച ഒരല്പം മുറി ഹിന്ദിയുടെ ബലത്തില്‍ നമ്ബോലന്‍ പറഞ്ഞു.

" ഭയ്യാ , ധോടാ  ഊപര്‍ വാല ദേനാ ".

 പാചകക്കാരന്‍ അന്തം വിട്ടു മുകളിലേക്ക് നോക്കി . അപ്പോള്‍ അടുത്തിരുന്ന പുരോഹിതന്‍ പറഞ്ഞു ,
"മകനെ ദൈവം നിന്നില്‍ തന്നെ ഉണ്ട് , അത് കണ്ടെത്തുവാന്‍ നിനക്ക് മാത്രമേ സാധിക്കു, അത് മാത്രം ആണ് മുക്തി നേടാനുള്ള ഏക മാര്‍ഗം. അല്ലാതെ പാച്ചകകാരനോട് ചോദിച്ചിട്ട് കാര്യമില്ല". ഇളിഭ്യനായി പോയ നമ്ബോലന്‍, അച്ചാറും തൊട്ടു നക്കി ബാക്കി ചോറ് അകത്താക്കി...

കപ്പല് കേറിയ തന്‍റെ മാനം തിരിച്ചു പിടിക്കാന്‍ തന്നെ നമ്ബോലന്‍ തീരുമാനിച്ചു. അന്ന് പ്രത്യേകം ആയി നടത്തുന്ന പന്തുകളി ആയിരുന്നു അടുത്ത കാര്യപരിപാടി . കൊട്ടാരം ടീം ആയ റയല്‍ മാട്രിടും, അയാള്‍ രാജ്യത്തെ ബാര്‍സിലോണ യും തമ്മില്‍ ആയിരുന്നു അന്നത്തെ മല്‍സരം.പന്തുകളിയില്‍ ഉള്ള തന്‍റെ പാണ്ഡിത്യം രാജാവിന് മുന്നില്‍ തെളിയിക്കാന്‍ തന്നെ നമ്ബോലന്‍ തീരുമാനിച്ചു. നമ്ബോലന്‍ രാജവിനോടായി പറഞ്ഞു:

"റയലിന്റെ ഫോര്‍വാര്‍ഡ് കളിക്കാരും മാഡ്രിഡ്‌ ഇന്‍റെ defendersum മല്‍സരം കടുപ്പം ഏറിയത് ആക്കും അല്ലെ രാജാവേ" .

രാജാവും, അടുത്ത് തന്നെ ഉണ്ടായിരുന്ന മൈകില്‍ കൂടി അത് കേട്ട നാട്ടുകാരും, മെസ്സിയും റൊണാള്‍ഡോയും  ഇത് കേട്ട് മൂക്കത്ത് വിരല്‍ വെച്ചു. ഇവനെ  രാജ്യത്തെ സൈന്യാധിപന്‍ ആക്കിയാല്‍ രാജ്യം മുടിയും എന്ന് അറിവുണ്ടായിരുന്ന രാജാവ്‌, ക്ഷണം തന്നെ നമ്ബോലനെ തങ്ങളുടെ ശത്രു രാജ്യമായ കുശീലത്തിലേക്ക് ഒരു രാജസമ്മാനം എന്ന വ്യാജേനെ നാട് കടത്തി.

കുറച്ചു നാളുകള്‍ക്കു ശേഷം കുശീലം എന്ന നാട് അപ്പാടെ കൂപ്പു കുത്തി എന്ന വാര്‍ത്ത ദേശാടകര്‍ വായ്പട്ടായി പാടി നടന്നു. തന്‍റെ കര്‍മകാണ്ഡം പൂര്‍ത്തിയാക്കിയ നമ്ബോലന്‍, സുശീലത്തിലേക്കും തിരിച്ചു വന്നു.
Share:

2 comments:

ArunG ~ അരുൺജി said...

sathyam, sathyam maatram, alle nambolaa :)

Mithun Prem said...

Nambolan oru sambhavam thanne :)