Saturday, April 10, 2010

ദേശാടന പക്ഷികള്‍

ദേശാടന പക്ഷികള്‍ , ഋതുക്കള്‍ മാറുമ്പോള്‍ പുതിയ അധിവാസ സ്ഥാനങ്ങള്‍ തേടി പറന്നു കൊണ്ടേ ഇരിക്കുന്നവര്‍.ചെന്നിറങ്ങുന്ന സ്ഥലങ്ങളിലെ ചുറ്റുപാടുകളും ആയി ഇഴുകി ചേരുന്നവര്‍.  മനുഷ്യരുടെ കാര്യവും വ്യത്യസ്തമല്ല. ജീവിത ഭദ്രതയ്ക്ക് വേണ്ടി ഓരോ രാജ്യങ്ങളിലേക്ക് കുടിയേറി പോകുന്നവര്‍. അന്യ ദേശത്ത് ഇരുന്നു കൊണ്ട്  സ്വന്തം നാടിനെയോര്‍ത്തു ദിനങ്ങള്‍ തള്ളി നീക്കുന്നവര്‍ . അന്യനാട്ടിലെ സുഖ സൗകര്യങ്ങളില്‍ മുഴുകുമ്പോഴും സ്വന്തം നാടിന്റെ ഹരിത ഭംഗിയോര്‍ത്തു ഊറ്റം കൊള്ളുന്നവര്‍.

എനിക്ക് അമേരിക്കയിലേക്ക്‌ വിളി വന്നത് പെട്ടന്നായിരുന്നു . കേരനാട്ടിലെ IT പാര്‍ക്കില്‍ നിന്നും കാറ്റിന്റെ നഗരമായ ചിക്കാഗോയിലേക്ക്. ഒരു ദേശാടന പക്ഷി ആകാന്‍ ഞാനും തയ്യാറെടുത്തു. കേരളം വിട്ടു ദീര്‍ഖ കാലത്തേക്ക് ഒരിടത്തേക്ക് പോകുന്നത് ആദ്യമായിട്ട് ആയിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞു എയര്‍പോര്ട്ടിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍ ഒരു ഭീതി . കുട്ടികാലത്ത് ഉണ്ടാക്കിയ്യ പേപ്പര്‍ പ്ളൈന്‍ അല്ലാതെ മറ്റൊരു പ്ലൈനും അടുത്ത് നിന്നു കണ്ടിട്ട് പോലുമില്ല. ക്ലിയര്‍ന്സിനു ശേഷം ആകാശ പറവയിലേക്ക് കയറുമ്പോള്‍ ചിരിക്കുന്ന മുഖത്തോട് കൂടി എയര്‍ ഹോസ്ടെസ്സുമാര്‍ വരവേറ്റു. ഏകദേശം ഒരു ദിവസത്തോളം ഉള്ള യാത്ര പ്ലൈനിലെ ആഹാരം കഴിച്ചും, സിനിമ കണ്ടും തള്ളി നീക്കി. ചിക്കാഗോയില്‍ അടുത്തു എന്ന അശരീരി കേട്ട് ,അമേരിക്കന്‍ യാത്ര ഒക്കെ സ്വപ്നം ആയിരുന്നോ എന്ന ആശയ കുഴപ്പത്തോടെ ഞാന്‍ ഉറക്കം എണീറ്റു . തണുപ്പ് കലശല്‍ ആണെന്ന് കേട്ടിരുന്നതിനാല്‍ ഒരു ജാകെറ്റ്‌ കൂടെ കരുതിയിരുന്നു. എന്‍റെ ജാകെറ്റ്‌ കണ്ടു അടുത്തിരുന്ന ഇന്ത്യക്കാരന്റെ മുഖത്ത് ഒരു പുച്ചചിരി.  പുറത്തു ഇറങ്ങിയെപ്പോഴാണ് അയാളുടെ ചിരിയുടെ അര്‍ത്ഥം മനസിലായത്, കോച്ചി പോകുന്ന തണുപ്പ് . ഫ്രിഡ്ജ്‌ ഇന്‍റെ ഫ്രീസര്‍ തുറന്ന ഒരു പ്രതീതി, ചുറ്റും മഞ്ഞു മാത്രം.ഇന്ത്യന്‍ ജാകെറ്റ്‌ കൊണ്ടൊന്നും ഈ തണുപ്പിനോട് മത്സരിക്കാന്‍ പറ്റില്ലെന്ന് മനസിലായത് അപ്പോളാണ്. baggage clearancil  നില്‍ക്കുമ്പോള്‍ ആണ് ഒരു പട്ടിയെയും കൊണ്ട് ഒരു മദാമ്മ അതിലെ എന്തോ പരതി നടക്കുന്നത് കണ്ടതു. ഒരു സായിപ്പിന്റെ പെട്ടി കണ്ടു പട്ടി അതിന്റെ പുറത്തേക്കു ചാടി കേറി. മദാമ്മ ആ പെട്ടി തുറക്കാന്‍ ആവശ്യപെട്ടു. സായിപ്പ് പെട്ടി തുറന്നു ഒരു കേക്ക് വെളിയില്‍ എടുത്തു. അത് കണ്ടു എന്‍റെ ചങ്ക് ഇടിക്കാന്‍ തുടങ്ങി. എന്‍റെ ഒരു ബാഗ്‌ മൊത്തം ഭക്ഷണ സാമഗ്രികള്‍ ആയിരുന്നു. പെട്ടി വന്നതും ഞാന്‍ അതും എടുത്തു അവിടെ നിന്നു ഇറങ്ങി. അമേരിക്കന്‍ പട്ടിയുണ്ടോ അറിയുന്നു നമ്മുടെ നാടിലെ മാങ്ങാ അച്ചാറിന്റെ മണം.   

 മറു നാട്ടിലെ ജീവിതം നമ്മെ പലതും പഠിപ്പിക്കും. ബന്ധങ്ങളുടെയും സൌഹൃദത്തിന്റെയും വില മനസിലാകുന്നത് അപ്പോഴാണ്‌. ഒരു മലയാളിയെ കാണുമ്പോള്‍ ഓരോ പ്രവാസിക്കും ഉണ്ടാകുന്ന സന്തോഷം തന്നെ അതിനു നല്ല ഒരു ഉദാഹരണം ആണ്. അതിനാല്‍ തന്നെ ഇവിടെ പുതിയ ബന്ധങ്ങളും സുഹൃത്തുക്കളും ഉണ്ടാകുന്നത് പെട്ടെന്നാണ്. കൊച്ചു കേരളം തന്നെ വിട്ടു പോയ്യ മക്കളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു ഉണ്ടാവുമോ, കേരളം വിട്ടു അന്യനാടിലേക്ക് കുടിയേറുന്ന ഓരോ മലയാളിയും എന്നെങ്കിലും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നത് അത് കൊണ്ടാവാം.

പുതിയ രാജ്യവും, പുതിയ കൂടുകാരും , പുതിയ  ജോലിയും ആയി ഞാനും അടുത്ത ഋതുവിന്റെ വരവിനായി കാത്തിരിക്കുന്നു.
Share:

3 comments:

Nishad S said...

Fresh language and the words touch the heart. No overloading of words make it easy to read and interesting waiting for your next post.

Preethiraj said...

"അമേരിക്കന്‍ പട്ടിയുണ്ടോ അറിയുന്നു നമ്മുടെ നാടിലെ മാങ്ങാ അച്ചാറിന്റെ മണം." ... athu kollam!!!

ArunG ~ അരുൺജി said...

thanks Liju and preethi